Wednesday, October 9, 2013

നെല്ലിക്ക

വരച്ചു ഞാന്‍
നെല്ലിക്കയിലെന്‍ഭൂമി
കണ്ടു ഞാന്‍
നാരുകളില്‍ പല
ജീവിതരേഖകള്‍
രുചിച്ചു ഞാനതിനെ
ആദ്യം കയ്പ്;
പിന്നെ മധുരം ..


എറിഞ്ഞ കുരുവിലുള്ളതു
 ഞാനറിഞ്ഞില്ല
 അതായിരുന്നെന്നാത്മാവ് 

മണ്ണിലലിഞ്ഞു തീരുമു- 
മ്ബെന്നാത്മാവിനെ 
ഒരു കടല്‍കാക്ക ചുണ്ടി-
ലിറുക്കിപ്പറന്നു പോയി

കടലുംകടന്നാകാശത്തേ-
ക്കുള്ള പാതയിലാകുരു 
വീണു മുങ്ങി പിടഞ്ഞു താണു
കണ്ണീര്‍കടലിന്നാഴ-
ങ്ങളിലേക്കനന്തതയി-
ലേക്കതൂളിയിട്ടു.

ഇനിയെന്നാത്മാവിനു 
കടലോളമുപ്പുരസം !

4 comments:

  1. ജീവിതവും നെല്ലിക്കയും :) ശരിയാ അല്പം കയ്പ്പ് ഉണ്ടെങ്കിലും പിന്നെ മധുരിക്കും.

    ReplyDelete
  2. നെല്ലിക്ക മഹാത്മ്യം. നെല്ലിക്ക വാങ്ങി ഒരു കഷ്ണം കടിച്ചപ്പോൾ, “ഹാ…” ഏതോ ഒരു മായലോകത്തിൽപ്പെട്ട അനുഭൂതി
    സ്നേഹപൂർവ്വം....

    ReplyDelete
  3. നെല്ലിക്കപോലൊരു ഗോളം!

    ReplyDelete
  4. ഉപ്പു പുരളുന്നത് ഏറെ കാലം നില്ക്കും കണ്ണീരുപ്പ് പുരളുന്നത് അനശ്വരവും ഉപ്പ് പുരളാത്തതിനാല്‍ നെല്ലിക്കയുടെ മാംസളമായ(ശരീരം) നശിക്കുന്നു.കടലോളം ഉപ്പ് പുരണ്ട ആത്മാവ് അനശ്വരവും ഭാവന ഗംഭീരം

    ReplyDelete