Tuesday, December 14, 2010

എന്‍ഡോസള്‍ഫാന്‍

എന്‍ഡോസള്‍ഫാനെന്ന മരുന്ന്‍
കീടനാശിനിയായ മരുന്ന്‍
ആ മരുന്ന്‍ ശ്വസിക്കുമ്പോള്‍
പല രോഗങ്ങള്‍ വരും
ആ മരുന്നടിക്കുന്നിടത്തോ?
പൂവില്ല പൂന്തോട്ടമില്ല
പൂവില്ലാത്തപ്പോള്‍ പൂമ്പാറ്റയില്ല
ആ സ്ഥലം നിശബ്ദമായി
അന്തരീക്ഷം മുഴുവന്‍ വിഷം
മനുഷ്യന്‍ തന്നെ വരുത്തുന്നു
ഓരോരോ രോഗങ്ങള്‍

കീടാണ്ക്കള്‍ നശിപ്പിക്കാന്‍
വന്നു എന്‍ഡോസള്‍ഫാന്‍
രോഗം വരുത്താനായ്‌
വന്നു എന്‍ഡോസള്‍ഫാന്‍

Thursday, December 9, 2010

ചന്ദ്രന്‍

പൂര്‍ണ ചന്ദ്രന്‍ വന്നല്ലോ
ഭൂമിയില്‍ വെളിച്ചം പരന്നല്ലോ
രാവിന്റെ കൂരിരുട്ടില്‍ നിന്ന്
ചന്ദ്രന്‍ രക്ഷപെടുത്തിയല്ലോ
ഭൂമിയിലേക്ക് വെളിച്ചം വന്നപ്പോള്‍
മനുഷ്യര്‍ക്കെല്ലാം ആശ്വസമായ്

പെരുന്നാള്‍ വന്നെന്നും
അറിയിക്കുന്നതും ചന്ദ്രനാണ്

Tuesday, December 7, 2010

എന്റെ കുഞ്ഞനുജന്‍

മനസ്സിലൊരു രൂപം
യാഥാര്‍ത്യമായി വന്നു
കളിച്ചു രസിക്കുവാനായി
ഒരു കുഞ്ഞനുജന്‍ വന്നു

കുഞ്ഞനുജന്റെ ചിരി കണ്ടാല്‍
ആരും കൊതിച്ചു പോകും
മാനത്തെ ചന്ദ്രനെ പോലെ
ഭൂമിയിലൊരു ചന്ദ്രന്‍ വന്നു
സന്തോഷത്താലെന്റെ
മനസ്സ് തുള്ളി ച്ചാടി

Saturday, December 4, 2010

പ്രകൃതി

പച്ചപിടിച്ച മരത്തിനടിയില്‍
കുരുവി കൂട്ടം
കലപില തീര്‍ക്കുന്നു
അണ്ണാന്‍മാര്‍ ചാടി കളിക്കുന്നു
പക്ഷികള്‍ പാടി കളിക്കുന്നു
കാക്ക കുഞ്ഞുങ്ങള്‍
ഭക്ഷണം തേടി
എങ്ങോ പാറി പറന്നു പോയി

പെരുന്നാളിന്റെ സുഖം

പെരുന്നാളൊരു പുണ്യ ദിനം
പുതു വസ്ത്രങ്ങളണിഞ്ഞു
പള്ളിയിലേക്ക് പോകാന്‍
പള്ളിമൈതാനത്ത് ചെല്ലാന്‍
തക്ബീറുകള്‍ ചൊല്ലി
നമസ്കാരത്തിലേക്ക് കടക്കും
പള്ളിയില്‍ നിന്ന് വരുമ്പോള്‍
സൌഹൃ ദത്തിന്‍ അലകള്‍ ഉയരും
വെറുപ്പുമില്ല; അസൂയയുമില്ല
ആ സുന്ദര നാളില്‍
ചന്ദ്രന്‍ പാല്‍ പുഞ്ചിരിക്കും
നക്ഷത്രങ്ങള്‍ നൃത്തം ചെയ്യും
ആ സൌഹൃദത്തിന്‍ നാള്‍
അതാണ്‌ സ്നേഹത്തിന്റെ പെരുന്നാള്‍

യാചന; പ്രാര്‍ത്ഥന

യാചകന്മാരുടെ വിശപ്പറിയാതെ
ആഘോഷിക്കുന്നു പണക്കാര്‍
യാചകന്‍ പടിവാതില്‍ക്കല്‍ എത്തിയാലോ
ആട്ടിയോടികും പിശുകംമാര്‍
യാചനക്കാരന്റെ സങ്കടം അറിയുന്ന
നല്ലവരായ ആളുകള്‍ക്കായ്‌
നേരായ പാതയില്‍
പോകുന്നവര്‍ക്കായ്‌
പ്രാര്‍ഥിക്കുന്നു യാചകന്മാര്‍

നബിപിറവി

മനുഷ്യ മനസ്സിനെ നന്മയിലേക്ക്
നയിക്കാന്‍ വന്നു മുത്ത്‌ നബി
ജാഹില്യാ കാലഘട്ടത്തില്‍
പിരന്നതാണീ മുതുനബി
അന്ധ വിശ്വാസ - അനാചാര കേന്ദ്രങ്ങും
പൊളിഞ്ഞു വീണു മനസ്സിനുള്ളില്‍
ആമിനയ്ക്ക് പോന്കുഞ്ഞു പിറന്നപ്പോള്‍
പിശാചിന്റെ മനസ്സിലോ സങ്കടമായി

മദ്യവും
മറ്റനാചാരങ്ങളും നിറഞ്ഞ
കാലഘട്ടത്തിലേക്ക് അയക്കപ്പെട്ട നബി
പോന്നുപ്പ അബ്ദുല്ലയെ
കാണാനാകാതെ പോയ നബി
അന്ത്യ നബിയാം മുഹമദ് നബി

രക്ഷിതാവ്

മരുഭൂമിലൊരു മരുപ്പച്ച
മനുഷ്യര്‍ക്ക്‌ തണലായി
മരുഭൂമിയിലൊരു ഈന്തപ്പന
മനുഷ്യര്‍ക്ക്‌ ആഹാരമായി
മരുഭുമിലൊരു നീരുറവ
ഒട്ടകങ്ങള്‍ക്ക് ആശ്വാസമായി
എല്ലാം സംവിധാനിച്ച
പരിശുദ്ധിയുള്ള റബ്ബ്
മാനവരെല്ലാം വാഴ്ത്തുന്ന
ലോക രക്ഷിതാവായ റബ്ബ്

സ്വാതന്ത്ര്യം

ഈ ദിവസം
ചന്ദ്ര ശോഭ ഒഴുകി
ഇന്ത്യക്ക് സ്വാതന്ത്ര്യം
കിട്ടിയ ദിവസം
ഇന്ത്യക്കാര്‍ക്ക് ആനന്ദമായ ദിവസം
ബ്രിടീഷുകാരെല്ലാം നാണിച്ചു പോയി
രാജ്യം വിട്ടു പോയ ദിവസം

റമദാന്‍ പുണ്യം

Font size
റമദാന്‍ പുണ്യ മാസം
ഖുര്‍ ആന്‍ ഇറങ്ങിയ മാസം
സ്വര്‍ഗത്തിന്‍ വാതില്‍ തുറന്നു
നരകത്തിന്‍ വാതില്‍ അടഞ്ഞു
മറെല്ലാം മാസത്തേക്കാള്‍
പവിത്രമാം മാസം
ഇബ്ലീസിന്‍ തീ അണയും മാസം
പുണ്യത്തില്‍ മുങ്ങികുളിച്ച മാസം

Thursday, December 2, 2010

സാലിം അലി

പക്ഷി നിരീക്ഷകന്‍ സാലിം അലി
പക്ഷികളുടെ സ്നേഹനിധി
ഒരു കുരുവിയില്‍ നിന്നാരംഭിച്ചു
മഞ്ഞ വര കണ്ടതിശയിച്ചു
ഇന്ത്യയിലെങ്ങും ചുറ്റി നടന്നു
പക്ഷികളെയെല്ലാം കണ്ടു പിടിച്ചു
എല്ലാ പക്ഷി ശബ്ദവും
അറിയുന്നവന്‍ സാലിം അലി

മഴക്കാഴ്ച്ചകള്‍

മഴക്കാലം വന്നു
മനസ്സിന് കുളിരേകി
ഇടി നാദം മുഴാങ്ങി;
മഴ പെയ്തു
വിയര്‍പ്പില്‍ നിന്ന് മോചിതരായി
നാടാകെ പെയിന്റടിച്ചത്‌ പോലെ
പച്ച മരങ്ങള്‍ നിരന്നു നില്‍ക്കുന്നു
hi