Sunday, July 28, 2013

മിനിക്കഥ : ചേരുവ

ഒരു കുക്കറി ഷോ.

അവതാരക : ഇന്നു ഇവിടെ ഉണ്ടാക്കുന്നത് വാര്‍ത്തകളെന്ന വിഭവമാണ്.

വേണ്ട സാധനങ്ങള്‍ -
തട്ടിപ്പ് - ഒന്നരകപ്പ്
വര്‍ഗ്ഗീയത - ഒരു കപ്പ്‌
വിദ്വേഷം - നാലു ടീ സ്പൂണ്‍
കൊലപാതകം - ആവശ്യത്തിന്

എരിവും പുളിയും എത്ര ചേര്‍ക്കണമെന്നു പറയുന്നതിനിടയില്‍ അടുത്ത വാര്‍ത്തക്കുള്ള കൌണ്ടൌണ്‍ ടി.വി.യില്‍ ദൃശ്യമാകാന്‍ തുടങ്ങിയിരുന്നു.

Friday, July 26, 2013

മിനിക്കഥ: ചുടുനിണം


രാവിലെ ഞാന്‍ പത്രം വായിക്കാന്‍ വായനശാലയില്‍ ചെന്നു. 
അതെടുത്തപ്പോള്‍ പെട്ടെന്ന്‍ പത്രത്താളുകളില്‍ നിന്നു ചോര പൊടിഞ്ഞു വീഴാന്‍ തുടങ്ങി.  മടക്കി വെച്ച മറ്റു  പത്രങ്ങളിലും നിന്നും അതേ ചോരയുടെ മണം.  കൈകളില്‍ ഇറ്റിറ്റു വീണ ചോര തുടച്ച് ഞാന്‍ ഇറങ്ങി ഓടി.

Wednesday, July 10, 2013

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ഈ വരികള്‍ എനിക്കിഷ്ടായി


''ഇന്ന് എന്റെ കവിതയെക്കുറിച്ചു ചോദിച്ച ഒരു സംഘം വിദ്യാർത്ഥികളോട് ഇങ്ങനെ പറഞ്ഞു: എനിക്കു തോന്നുമ്പോൾ തോന്നുന്നത് തോന്നുന്നപോലെ എഴുതുന്നു.അതു ചിലർ ഇഷ്ടപ്പെടും.പലരും ഇഷ്ടപ്പെടുകയില്ല.അതാണ് ഇന്നോളമുള്ള അനുഭവം.അതിൽക്കൂടുതൽ വിശദീകരിക്കാൻ അറിയില്ല.യാതൊരുവിധ അവകാശവാദങ്ങളും ഇല്ല. '' -

 ബാലചന്ദ്രന്‍ ചുള്ളിക്കാട് 

മിനികഥ : രക്തക്കറ


ഇന്നലെ ഞാന്‍ വര്‍ഗ്ഗീയ ലഹളയില്‍ പെട്ട ഒരു മുസ്ലിമിന്റെ ചോര പത്രത്തില്‍ കണ്ടു - ചുകപ്പ്.

ഇന്ന് ഞാന്‍ വര്‍ഗ്ഗീയ ലഹളയില്‍ പെട്ട ഒരു ഹിന്ദുവിന്റെ ചോര പത്രത്തില്‍ കണ്ടു - കടും ചുകപ്പ്

ഞാന്‍ ആലോചിച്ചു ചോരയ്ക്കുമുണ്ടോ ജാതിയും മതവുമെന്ന്.

Thursday, July 4, 2013

കവിത : മഴ - ഒരോര്‍മ്മ


മഴ ഇന്നോര്‍മ്മയായ്
വേനലിന്നറുതിയില്‍
ചുടുകാറ്റു വീശുന്നേരം
അവളുടെയുണങ്ങിയ
മുടിയിഴകള്‍ കാറ്റില്‍
പാറിപ്പറന്നു കളിച്ചു.

കണ്ണെത്താം ദൂരത്തോളം
മരുഭൂവായ് മാറിയ
വയലുകള്‍ പിന്നിടുമ്പോള്‍
പച്ചപ്പില്‍ മുങ്ങിക്കുളിച്ച
ഭൂമിയുടെ നല്ലയോര്‍മ്മകള്‍
മാത്രമുള്ള ഇന്നലെകളെ
അയവിറക്കി കൊണ്ടവള്‍
പതിയെ നടന്നു നീങ്ങി