Tuesday, January 29, 2013

അന്വേഷണം

വിയര്‍പ്പ്കൊണ്ട് പൊന്‍-
വിളയിക്കും കര്‍ഷകാ
നീ ഇന്നെവിടെയാണ്‌ ?
നിന്നെ എവിടെയെല്ലാം
 
ഞാന്‍ തിരഞ്ഞു ?
നിന്റെ മേല്‍വിലാസം
പോലും എനിക്ക് കിട്ടിയില്ല !
നിന്നെ കാണാന്‍ പ്രതീക്ഷിച്ചിരു-
ന്നവസാനത്തെ മണ്ണിരയും
കാത്തിരുന്നു മുഷിഞ്ഞു
വിണ്ടു കീറിയ  മണ്ണിലേക്കുള്‍-
വലിഞ്ഞു പോയി

നീ തിരിച്ചറിയുന്നുണ്ടോ ?
പുഞ്ചപ്പാടങ്ങള്‍ക്കെന്ത് സംഭവിച്ചെന്നു?
നീ ഒന്നധ്വാനിക്കാനുറച്ചാല്‍
മഴക്കാറുകളുപഗൂഹനം ചെയ്യും
ആകാശമിന്ദ്രചാപം കൊണ്ടാനന്ദമേകും
വസന്തം വിരിയുമെങ്ങും  
പൂവിന്നറുമണവുമായി
ചെറുതെന്നല്‍നിന്നെ തഴുകും
മണ്ണുപറ്റിയ നിന്റെ കൈകള്‍
മാലാഖമാര്‍ മാറോടണക്കും
ഇനിയുമാരെയാണ് നീ കാത്തിരിക്കുന്നത് ?
വരൂ നമുക്കീ ഊഷരഭൂമിക്ക്
ജീവന്‍ തുടിപ്പു നല്‍കാം

Thursday, January 17, 2013

യാത്ര

ദ്വിദിന തീവണ്ടിയാത്രക്കിടയില്‍
കണ്ടു ഞാന്‍  കാണാതെ പോകുമത്ഭുതങ്ങള്‍
സായാഹ്നത്തിലഭ്രപഥത്തില്‍
വിസ്മയക്കാഴ്ചകളൊരുക്കിയാര്‍-
ക്കലിലാഘ്രണി മുങ്ങിത്താണു.
കണ്ണെത്താംദൂരത്തോളമുള്ളയാറില്‍
കുത്തുകള്‍ പോലുള്ള കൊച്ചു വഞ്ചികള്‍
സൂര്യകിരണം കൊണ്ടഭ്രം വിരിച്ച പോല്‍
വയലുകളെത്ര  വേഗത്തിലാണെന്നേത്ര-
ങ്ങളില്‍നിന്നു മാഞ്ഞു പോയത്

പച്ചപ്പുല്‍ മൈതാനങ്ങളില്‍
 പന്ത് തട്ടിക്കളിക്കും കുട്ടികളും
അരികിലെ കുളത്തില്‍ തേജസ്സുറ്റ്
വിടര്‍ന്നു നില്‍കക്കുമാംബല്‍ പൂക്കളും
എന്‍ ഹൃദയത്തില്‍ നിന്നും
പറിച്ചെടുക്കാന്‍  പറ്റാത്ത ചിത്രമായ്‌മാറി

Wednesday, January 16, 2013

നേര്

ഞാനൊരുകടലാസില്‍
വയലും മലയും
പുഴയും കാടും വരച്ചു
അച്ഛനതുമായ്ച്ചു
ഫാക്ടറിയും കെട്ടിടങ്ങളും വരച്ചു


Friday, January 11, 2013

കാഴ്ച

ദ്വിദിന ട്രെയിന്‍ യാത്രക്കിട-
യില്‍ കണ്ടു ഞാന്‍ കാണാതെ
പോകുന്ന ജീവിതങ്ങള്‍
ഒരുനേരമന്നമുണ്ണുവാനായലഞ്ഞു
തിരിയുന്നു നായ്ക്കളെപോലെ
പലരും മുഖം തിരിക്കുമിവരെ
കാണുമ്പോ;ളിവര്‍ക്കായ്
വാദിക്കാനാരുണ്ടിവിടം ?


Thursday, January 10, 2013

കണ്ണുനീര്‍

ആയിരമായിരമാളുകള-
വള്‍ക്കായ് പ്രാര്‍ഥിച്ചു
അതിലേറെ കൈകളവള്‍-
ക്കായാകാശത്തേക്കു നീണ്ടു
രാജ്യമ്മുഴുവനവളുടെ
ജീവനായ് കേണു
ലോകമ്മുഴുവനവളുടെ
തിരിച്ചു വരവിനായ് കാത്തുനിന്നൂ
പ്രതിഷേധങ്ങളാളി-
പ്പടര്‍ന്നു കാട്ടുതീ പോലെ
നാടുമുഴുവന്‍ സമരങ്ങള്‍
മാധ്യമങ്ങളില്‍ നിറഞ്ഞു
പത്രങ്ങളിലവ ചുടുവാര്‍ത്തയായ് വന്നു
പ്രാര്‍ത്ഥനകള്‍ വിഫലമാക്കി
പ്രതിഷേധങ്ങളെ കാറ്റില്‍പ്പറത്തി
മരണമവളെ കൂട്ടിക്കൊണ്ട് പോയി
ആരവങ്ങളില്ലാത്ത ലോകത്തേക്ക്...


Wednesday, January 2, 2013

എന്റെ ദു:ഖം

പച്ചപ്പരവതാനി വിരിച്ച മലകളും
നെന്മണി പൂത്തുനിന്ന പാടങ്ങളും
വര്‍ണ്ണ ചായങ്ങള്‍ പൂശിയ പൂക്കളു-
മധുരസ്വരത്തില്‍ പാടും പുഴകളു-
മിന്നെവിടെ പോയ്‌ മറഞ്ഞു ?

പടര്‍ന്നു പന്തലിച്ചുനില്‍ക്കു-
മ്മാമരങ്ങളും വഴിയാത്രികര്‍ക്ക്
താങ്ങാകുമാല്‍മരങ്ങളും
ശുദ്ധ ജലം താണ്ടിയോഴുകും തോടുകളു-
 മിന്നെവിടെ പോയ്മറഞ്ഞു ?

(കവിത പൂര്‍ണ്ണമല്ല -  to be updated later)