Sunday, December 23, 2012

ദൈന്യത

 പുഴപോലൊഴുകും  രക്തപ്പുഴയില്‍
മഴപ്പാറ്റകളെ പ്പോലെ ചിതറി-
ക്കിടക്കും മനുഷ്യജഡങ്ങള്‍

 മനുഷ്യ സ്നേഹത്തിന്‍
മതില്‍ക്കെട്ട് പൊട്ടിച്ചു രാജ്യത്തെ
ഭീതിയിലാഴ്ത്തിമനുഷ്യ-
ചുടുരക്തമൂറ്റിക്കുടിക്കുന്ന ഭീകരര്‍

ജീവിതം തുടങ്ങാന്‍ പോകും
കുരുന്നുകളെ അവര്‍
സ്വര്‍ഗ്ഗത്തിലേക്ക് തിരിച്ചയച്ചു !

മകനെ നെഞ്ചില്‍പിടിച്ചോടും
രംഗമെന്‍ഹൃദയത്തിന്നാഴത്തില്‍
ചെന്നൂ മുട്ടി ചോദിച്ചു -
'' മനുഷ്യനിത്ര ക്രൂരനോ?

Thursday, December 20, 2012

കയ്പ്പ്

പൂക്കളില്ല; പൂമ്പാറ്റകളില്ല
ശബ്ദകോലാഹലമില്ല
യുദ്ധത്തിന്‍ ഭീകരതപോലെ
ചില ഞരക്കത്തിന്‍ ശബ്ദം മാത്രം
കീടനാശിനിയായി വന്ന എന്‍ഡോസള്‍ഫാന്‍
മനുഷ്യ നാശിനിയായി മാറി
ഈ മരുന്നിന്നടിമപ്പെട്ട പലര്‍ക്കും
നഷ്ടപ്പെട്ടത് കുട്ടിക്കാലം
യാതനമാത്രമനുഭവിച്ചവര്‍
ഭൂമിയില്‍ മരിച്ചുജീവിക്കുന്നു.
 

Wednesday, December 12, 2012

കഥ : ദുരന്തം

ഷമീം ഒന്ന് ചുറ്റി നടക്കാന്‍ ഇറങ്ങിയതാണ്. മലയിടിക്കുന്ന ജെസിബിയുടെ ശബ്ദം അവന്റെ കാതില്‍ ഇരമ്പി. അവനപ്പോള്‍ അവന്റെ കുട്ടിക്കാലം ഓര്‍ത്തു.

സ്വര്‍ണ്ണ നെല്‍മണികള്‍ ചാഞ്ഞുനില്‍ക്കുന്ന വരമ്പുകളിലു ടെ ഓടിക്കളിച്ചു നടന്നതും മലന്ച്ചരുവിലെ മാവിന്നടിയില്‍ ഊഞ്ഞാലാടിയതും പലനിറത്തിലുള്ള പക്ഷികള്‍ കൂടുവേക്കുന്നത് കൌതുകത്തോടെ നോക്കിനിന്നതും അവന്‍ ഒരുനിമിഷം ഓര്‍ത്തു.

ഗ്രാമങ്ങളില്‍ നിന്ന് സദാ കേള്‍ക്കാറുണ്ടായിരുന്ന കുയില്‍നാദത്തിന്നു പകരം ഇന്നു കേള്‍ക്കുന്നത് ചീറിപ്പായുന്ന വണ്ടികളുടെ ശബ്ദമാണ്.  കുയിലിന്റെ മനോഹരമായശബ്ദം ഇന്ന് അത്യപുര്‍വ്വമായെ കേള്‍ക്കാറുള്ളൂ. കുയിലിനെ വല്ലപ്പോഴും കാണുന്നുണ്ടെങ്കിലും അത് അതിന്റെ  മനോഹരമായ ഗാനമിപ്പോള്‍ ആലപിക്കാറില്ല.

മനുഷ്യന്‍ ഓരോ നിമിഷവും പുരോഗതിയിലേക്ക് പോകുമ്പോള്‍ പ്രകൃതിയെ അവന്‍ മറക്കുന്നു.  ഇതെല്ലാമാലോചിച്ച് പോകുമ്പോഴാണ് ഒരു വലിയ ആള്‍ക്കൂട്ടം ഷമീം കണ്ടത്.

ആളുകള്‍ ഓടുന്ന സ്ഥലത്തേക്ക്  പോയപ്പോള്‍ ആകാശത്തിലേക്ക് ഉയര്‍ന്നു നില്‍ക്കുന്ന തീ നാളങ്ങള്‍, കരിഞ്ഞു പോയ പോയവരുടെ ശവശരീരങ്ങള്‍, അതില്‍ നിന്ന് രക്ഷപ്പെട്ട ആളുകള്‍, മരിച്ചുപോയ ബന്ധുക്കളെ ഓര്‍ത്ത് കരയുന്നവര്‍, ചാനല്‍ കാര്‍, പത്രക്കാര്‍.... എല്ലാവരുമെത്തിയിരുന്നു.
............. (കഥ തീരുന്നില്ല)

Saturday, December 8, 2012

മിനികഥ : സുര്യതാപം

നീലിമനിറഞ്ഞ ആകാശത്തില്‍ ആരോ വലിച്ചെ റിഞ്ഞ പഞ്ഞികെട്ടുകള്‍ പോലുള്ള വെള്ളിമെഘങ്ങള്‍ക്കിടയില്‍ ഒളിഞ്ഞിരുന്നു ഒരിക്കലും തളിര്‍ക്കാത്ത ജീവന്‍ നാമ്പിടാത്ത അനാഥമായി കിടക്കുന്ന മരങ്ങളെ നോക്കി സുര്യന്‍ കത്തിജ്ജ്വലിച്ചു.

വറ്റി വരണ്ട പുഴയെയും മരുഭൂ മിയായി മാറിക്കൊണ്ടിരിക്കുന്ന കാടിനേയും ദൈന്യതയുടെ മുഖത്തോടുകുടി സുര്യന്‍ മാറിമാറി നോക്കി.

Monday, December 3, 2012

പാഴ് സ്വപ്നം

മലമുകളിലിരുന്നു കുളിര്‍കാറ്റ്‌ തലോടു-
മോര്‍മ്മയിനി സ്വപ്നംമാത്രം
മണ്ണിനെ കുളിര്‍പ്പിച്ചു പാടിവരും
പുഴയുമിനി സ്വപ്നം മാത്രം
ആറിന്നുറവിടമാം കുന്നുകളുമിനി
വിടരാത്ത സ്വപ്നം
സ്വര്‍ണ്ണംപൊതിഞ്ഞ നെല്‍വയലുകളുമിനി
വിളയാത്തസ്വപ്നം

മറവി

വസന്തകാലത്തില്‍ വിടരുവാന്‍
പൂക്കള്‍ മറന്നുവോ
പ്രഭാതത്തില്‍ ചിലക്കുവാന്‍
കിളികള്‍ മറന്നുവോ
ചില്ലയീരുന്നു പാടുവാന്‍
കുയില്‍ മറന്നുവോ
വിശ്രമിക്കുമ്പോള്‍ തലോടി പോകാന്‍
ഇളം തെന്നല്‍ മറന്നുവോ
ഭുമിക്ക് സ്വരണ്ണ  ചായം പുശാന്‍
വയലുകള്‍ മറന്നുവോ
കളകളം  പാടിയോഴുകാന്‍
അരുവികള്‍ മറന്നുവോ?