Monday, June 24, 2013

കഥ : സ്വപ്നം



നാട് മുഴുവന്‍ പച്ചപ്പിലാണ്ട് കിടക്കുന്നു . നല്ല തണുപ്പുള്ള ദിവസമായിരുന്നു. അയാള്‍ ആ തണുപ്പ് വകവെക്കാതെ രാവിലെ നടക്കാനിറങ്ങി.

സ്വര്‍ണ്ണ നിറത്തിലുള്ള നെല്‍വയലുകളെ കീറിമുറിച്ച് വരമ്പിലൂടെ അയാള്‍ നടന്നു നീങ്ങി. വഴിയോരങ്ങള്‍ സ്വര്‍ണ്ണപൂക്കള്‍ കൊണ്ടലങ്കരിച്ചിരുന്നു.

അയാള്‍ നദിക്കരയിലെത്തി. ആ കുത്തിയൊഴുകുന്ന വെള്ളത്തില്‍ വെറുതെ അയാള്‍ കയ്യിട്ടപ്പോള്‍ ഞെട്ടിയുണര്‍ന്നു. പുറത്ത് ബഹളം കേള്‍ക്കുന്നുണ്ട്. അയാള്‍ ജനാലയില്‍ കൂടി നോക്കി. പുറത്ത് ആളുകള്‍ കുടങ്ങളുമായി നില്‍പ്പുണ്ട്.

അങ്ങകലെ വരണ്ട വയലുകള്‍ക്കരികിലുള്ള ഉണങ്ങിയ മരങ്ങള്‍ക്കിടയിലൂടെ വെള്ളത്തിന്റെ വണ്ടി വരുന്നത് പൊടിപടലം കൊണ്ട് മൂടിയ അന്തരീക്ഷത്തില്‍ അവ്യക്തമായി കാണാമായിരുന്നു.

4 comments:

  1. സ്വപ്നത്തില്‍ മാത്രം

    ReplyDelete
  2. സ്വര്‍ണ്ണത്തെ ഇങ്ങിനെ സ്നേഹിക്കരുത്.സ്വര്‍ണ്ണപ്പൂക്കള്‍..... .സ്വര്‍ണ്ണവയല്‍....

    ReplyDelete
  3. nannaayirikkunnu. visit my blog http://mekhamalhaar.blogspot.in

    ReplyDelete