Wednesday, April 17, 2013

മരിക്കുന്ന പുഴ



വൃദ്ധന്‍ ആ ഉണങ്ങിയ ആറിന്നരികിലേക്ക്
ഒരു തുള്ളി ജലത്തിനായ്‌ ചെന്നു
പുഴക്കരികിലൊരു ചെറുതോടായൊഴുകും
വെള്ളത്തെയാര്‍ത്തിയോടെ
ആ വൃദ്ധന്‍ കുടിച്ചു തീര്‍ത്തു

ഭയപ്പെടുത്തും ശബ്ദമായ് വരും
ചുടുകാറ്റെല്‍ക്കാതിരിക്കാന്‍
പച്ച പ്പോര്‍മ്മയായ് മാറിയ
ഉണങ്ങിയ മരത്തിനടിയിലയാളിരുന്നു
തന്നെപ്പോല്‍ വൃദ്ധനാം പുഴയെ
നോക്കി ചെറുപുഞ്ചിരി തൂകി

യുവത്വമാത്രമുണ്ടായിരുന്നയാറിനെ
മാനവന്‍ വൃദ്ധനാക്കിയതും
കിളികൂജനം കൊണ്ടും വയലുകള്‍
കൊണ്ടുമലംകൃതമാം ഗ്രാമത്തെ
മരുഭൂവാക്കിയതുമയാളാനദിയെ
തന്‍ കുഴിഞ്ഞ കണ്ണുകളാല്‍ നോക്കികണ്ടു !

3 comments:

  1. മാനവന്‍ വൃദ്ധനാക്കിയ നദി മെല്ലെ മരിയ്ക്കുന്നു

    ReplyDelete
  2. എഴുത്തിന്‍റെ ഈ കുഞ്ഞരുവി ഒരു മഹാനദിയായി പ്രവഹിച്ച് വിശ്വസാഹിത്യത്തിന്‍റെ മഹാസമുദ്രത്തില്‍ വിലയം പ്ാപിക്കട്ടേ.ഒരായിരം ഭാവുകങ്ങള്‍

    ReplyDelete
  3. ഇല്ലാ ഈ പുഴകൾ ഇന്ന്,

    ആശംസകൾ

    ReplyDelete