Tuesday, January 29, 2013

അന്വേഷണം

വിയര്‍പ്പ്കൊണ്ട് പൊന്‍-
വിളയിക്കും കര്‍ഷകാ
നീ ഇന്നെവിടെയാണ്‌ ?
നിന്നെ എവിടെയെല്ലാം
 
ഞാന്‍ തിരഞ്ഞു ?
നിന്റെ മേല്‍വിലാസം
പോലും എനിക്ക് കിട്ടിയില്ല !
നിന്നെ കാണാന്‍ പ്രതീക്ഷിച്ചിരു-
ന്നവസാനത്തെ മണ്ണിരയും
കാത്തിരുന്നു മുഷിഞ്ഞു
വിണ്ടു കീറിയ  മണ്ണിലേക്കുള്‍-
വലിഞ്ഞു പോയി

നീ തിരിച്ചറിയുന്നുണ്ടോ ?
പുഞ്ചപ്പാടങ്ങള്‍ക്കെന്ത് സംഭവിച്ചെന്നു?
നീ ഒന്നധ്വാനിക്കാനുറച്ചാല്‍
മഴക്കാറുകളുപഗൂഹനം ചെയ്യും
ആകാശമിന്ദ്രചാപം കൊണ്ടാനന്ദമേകും
വസന്തം വിരിയുമെങ്ങും  
പൂവിന്നറുമണവുമായി
ചെറുതെന്നല്‍നിന്നെ തഴുകും
മണ്ണുപറ്റിയ നിന്റെ കൈകള്‍
മാലാഖമാര്‍ മാറോടണക്കും
ഇനിയുമാരെയാണ് നീ കാത്തിരിക്കുന്നത് ?
വരൂ നമുക്കീ ഊഷരഭൂമിക്ക്
ജീവന്‍ തുടിപ്പു നല്‍കാം

2 comments:

  1. നീ ഒന്നധ്വാനിക്കാനുറച്ചാല്‍
    മഴക്കാറുകളുപഗൂഹനം ചെയ്യും
    ആകാശമിന്ദ്രചാപം കൊണ്ടാനന്ദ മേകും
    പൂവിന്നറുമണവുമായി
    ചെറുതെന്നല്‍നിന്നെ തഴുകും

    കവിത മനൊഹരം.

    വേർഡ്‌ വെരിഫിക്കഷൻ ഒഴിവാക്കിയാൽ കമന്റ്‌ ചെയ്യാൻ സൗകര്യമായിരിക്കും.

    ReplyDelete