Wednesday, December 12, 2012

കഥ : ദുരന്തം

ഷമീം ഒന്ന് ചുറ്റി നടക്കാന്‍ ഇറങ്ങിയതാണ്. മലയിടിക്കുന്ന ജെസിബിയുടെ ശബ്ദം അവന്റെ കാതില്‍ ഇരമ്പി. അവനപ്പോള്‍ അവന്റെ കുട്ടിക്കാലം ഓര്‍ത്തു.

സ്വര്‍ണ്ണ നെല്‍മണികള്‍ ചാഞ്ഞുനില്‍ക്കുന്ന വരമ്പുകളിലു ടെ ഓടിക്കളിച്ചു നടന്നതും മലന്ച്ചരുവിലെ മാവിന്നടിയില്‍ ഊഞ്ഞാലാടിയതും പലനിറത്തിലുള്ള പക്ഷികള്‍ കൂടുവേക്കുന്നത് കൌതുകത്തോടെ നോക്കിനിന്നതും അവന്‍ ഒരുനിമിഷം ഓര്‍ത്തു.

ഗ്രാമങ്ങളില്‍ നിന്ന് സദാ കേള്‍ക്കാറുണ്ടായിരുന്ന കുയില്‍നാദത്തിന്നു പകരം ഇന്നു കേള്‍ക്കുന്നത് ചീറിപ്പായുന്ന വണ്ടികളുടെ ശബ്ദമാണ്.  കുയിലിന്റെ മനോഹരമായശബ്ദം ഇന്ന് അത്യപുര്‍വ്വമായെ കേള്‍ക്കാറുള്ളൂ. കുയിലിനെ വല്ലപ്പോഴും കാണുന്നുണ്ടെങ്കിലും അത് അതിന്റെ  മനോഹരമായ ഗാനമിപ്പോള്‍ ആലപിക്കാറില്ല.

മനുഷ്യന്‍ ഓരോ നിമിഷവും പുരോഗതിയിലേക്ക് പോകുമ്പോള്‍ പ്രകൃതിയെ അവന്‍ മറക്കുന്നു.  ഇതെല്ലാമാലോചിച്ച് പോകുമ്പോഴാണ് ഒരു വലിയ ആള്‍ക്കൂട്ടം ഷമീം കണ്ടത്.

ആളുകള്‍ ഓടുന്ന സ്ഥലത്തേക്ക്  പോയപ്പോള്‍ ആകാശത്തിലേക്ക് ഉയര്‍ന്നു നില്‍ക്കുന്ന തീ നാളങ്ങള്‍, കരിഞ്ഞു പോയ പോയവരുടെ ശവശരീരങ്ങള്‍, അതില്‍ നിന്ന് രക്ഷപ്പെട്ട ആളുകള്‍, മരിച്ചുപോയ ബന്ധുക്കളെ ഓര്‍ത്ത് കരയുന്നവര്‍, ചാനല്‍ കാര്‍, പത്രക്കാര്‍.... എല്ലാവരുമെത്തിയിരുന്നു.
............. (കഥ തീരുന്നില്ല)

3 comments:

  1. അടുത്ത ഭാഗം വായിക്കട്ടെ ,അറിയാലോ ബാക്കി എന്താവും എന്ന് ??
    -------------------
    കമന്റ് സെറ്റിംഗ്സ് ല്‍ പോയി വേര്‍ഡ്‌ വെരിഫിക്കേഷന്‍ ഒഴിവാക്കൂ !!

    ReplyDelete
  2. ആഹാ, ഇങ്ങനെ ഒരാള്‍ ഇവിടെ എത്തിയ വിവരം ഇപ്പോഴാ അറിഞ്ഞത്. കൊള്ളാം കേട്ടോ! എഴുത്തൊക്കെ നന്ന്. അക്ഷരത്തെറ്റുകള്‍ വരാതെ നോക്കണം! ചിലയിടത്തൊക്കെ അവ കണ്ടു. അതൊക്കെ ഒന്ന് ശരിയാക്കണം കേട്ടോ!

    അടുത്ത ഭാഗം വായിക്കാന്‍ വീണ്ടും വരാം. എഴുത്ത് തുടരുക.

    ReplyDelete