Sunday, August 11, 2013

പ്രത്യാഘാതങ്ങള്‍



ഇന്നയാള്‍ കുട്ടികള്‍ക്കായ്
സ്നേഹമെന്തെന്നു ക്ലാസ്സെടുത്തു
‘‘സ്നേഹമനന്തമാണ്;
സ്നേഹമനശ്വരമാണ്
മാതൃസ്നേഹമതിലേറെ മഹത്തരമാണ്’’
അങ്ങകലെയയാളുടെയമ്മ
കല്‍ത്തുറങ്കുപോല്‍ വൃദ്ധസദനത്തി-
ലിരുന്നു തേങ്ങുകയാണ്

ഝടുതിയില്‍,
ആകാശമിരുണ്ട് കൂടി,
മരങ്ങള്‍ പിന്നീടില പൊഴിക്കുന്നതു നിര്‍ത്തി
വിരിയാനിരുന്ന പൂക്കള്‍
മൊട്ടുകളായൊതുങ്ങിക്കൂടി
നറുമണവുമായ് വന്ന മന്ദ-
മാരുതന്‍ പിന്നെയനങ്ങിയില്ല
പ്രകൃതി നിശബ്ദതയിലാണ്ടയാ-
ദിനത്തിലൊരു കുഞ്ഞിക്കുറുഞ്ഞി
പൂച്ചപോലും കരഞ്ഞതേയില്ല
കരുവാളിച്ച പ്രകൃതിക്കെങ്ങുമാ-
മമ്മയുടെ കരുവാളിച്ച മുഖച്ഛായ!

അമ്മ പിന്നയും തേങ്ങുകയാണ്



‘’പ്രത്യാഘാതങ്ങള്‍’’ എന്ന കവിത FB വായനക്കാര്‍ക്ക് സമര്‍പ്പിച്ചപ്പോള്‍ ‘'കലാഗ്രാമം’’ ഗ്രൂപ്പിലെ വായനക്കാരുടെ വിവിധ പ്രതികരണങ്ങള്‍ ചുവടെ:

കവിത : പ്രത്യാഘാതങ്ങള്‍

ഇന്നയാള്‍ കുട്ടികള്‍ക്കായ്
സ്നേഹമെന്തെന്നു ക്ലാസ്സെടുത്തു
‘‘
സ്നേഹമനന്തമാണ്;...See More
Top of Form
Like ·  · Unfollow Post · Share · 21 hours ago
·          
·         8 people like this.
·         Description: https://fbcdn-profile-a.akamaihd.net/hprofile-ak-prn2/s32x32/186915_1808899572_1155531682_q.jpg
Rajagopal Thirumalaiswamy തേങ്ങുന്ന അമ്മമാർ തൻ
തോരാത്ത കണ്ണുനീർ
തോരാത്ത മഴയായ്
തീരാത്ത പ്രളയമായ് .
21 hours ago via mobile · Unlike · 2
·         Description: https://fbcdn-profile-a.akamaihd.net/hprofile-ak-ash2/s32x32/1118290_100001885047991_1690746852_q.jpg
Sheeja Anil ഇന്നയാള്‍ കുട്ടികള്‍ക്കായ്
സ്നേഹമെന്തെന്നു ക്ലാസ്സെടുത്തു
‘‘
സ്നേഹമനന്തമാണ്;
സ്നേഹമനശ്വരമാണ്
മാതൃസ്നേഹമതിലേറെ മഹത്തരമാണ്’’

അങ്ങകലെയയാളുടെയമ്മ
കല്‍ത്തുറങ്കുപോല്‍ വൃദ്ധസദനത്തി-
ലിരുന്നു തേങ്ങുകയാണ്
.പലതും ഇങ്ങനെ തന്നെയാണ് പുറം ഒന്ന് അകം മറ്റൊന്ന് .ആദര്‍ശം പറഞ്ഞു നടക്കുന്ന എത്ര പേരുടെ അമ്മമാര്‍ വൃദ്ധമന്ദിരങ്ങള്‍ക്കുള്ളില്‍ ഓര്‍മ്മകളുടെ കയ്പ്പ് നീര്‍ കുടിച്ചിറക്കുന്നു 
21 hours ago · Edited · Unlike · 2
·         Description: https://fbcdn-profile-a.akamaihd.net/hprofile-ak-frc3/s32x32/370201_100000895807197_2130856493_q.jpg
Manoj Babu പറയുന്നതെല്ലാം പ്രവര്‍ത്തിക്കാനും കഴിയുമായിരുന്നെങ്കില്‍ നമ്മെയൊക്കെ ദൈവങ്ങള്‍ എന്ന് വിളിക്കേണ്ടി വന്നേനെ....
20 hours ago · Unlike · 3

·         Description: https://fbcdn-profile-a.akamaihd.net/hprofile-ak-prn2/s32x32/1117600_100001375402141_1038264548_q.jpg
Gopikrishnan Vs സമാനമായ വിഷയത്തിലൊരു ഷോര്ട്ട് ഫിലിം 'പലസ്തീൻ ' മാധ്യമം ടീവി യിൽ കണ്ടു.
വാക്കു വേറെ പ്രവൃത്തി വേറെ... നല്ല ആശയം...
20 hours ago · Unlike · 3
·         Description: https://fbcdn-profile-a.akamaihd.net/hprofile-ak-prn1/s32x32/174484_1590604665_2079270021_q.jpg
Sree Kumar ഒരു സമ്പൂര്‍ണ്ണ നന്മയുടെ അവതാരം ആവാന്‍ ആരെ കൊണ്ടും ആവില്ല ചെയാന്‍ ആവുന്നത് ചെയുക .തേനും പാലും ഒഴുകുന്ന ജീവിതം ഒരിടത്തും ഉണ്ടാവില്ല .അവനനോട് നീതി പുലര്‍ത്താന്‍ ആവുമെന്കില്‍ അതിനപ്പുറം ഒന്നും ഇല്ല .
5 hours ago · Unlike · 2
·         Description: https://fbcdn-profile-a.akamaihd.net/hprofile-ak-ash2/s32x32/1118290_100001885047991_1690746852_q.jpg
Sheeja Anil അവനവനോട് നീതി പുലര്ത്തുന്നതിന്റെ ഭാഗം ആണല്ലോ മാതാപിതാക്കളുടെ സംരക്ഷണം .സമ്പൂർണ്ണനീതി പുലര്ത്തിയില്ലെങ്കിലും വിശപ്പിനാഹാരവും കിടക്കാനിടവും വീട്ടു വളപ്പിൽ അന്ത്യ വിശ്രമം കൊള്ളാനുള്ള അനുവാദവും കൊടുക്കാംല്ലോ
5 hours ago · Unlike · 3
·         Description: https://fbcdn-profile-a.akamaihd.net/hprofile-ak-ash3/s32x32/623952_1596470911_958421287_q.jpg
Prasanth Swaminathan NICE CREATION....CONGRATS
5 hours ago · Unlike · 2
·         Description: https://fbcdn-profile-a.akamaihd.net/hprofile-ak-frc3/s32x32/370201_100000895807197_2130856493_q.jpg
Manoj Babu സാന്ദർഭികമായി അങ്ങനെ ഒരു അഭിപ്രായം
ഞാൻ പറഞ്ഞു എന്നെ ഉള്ളൂ..
ഷീജയും ശ്രീയേട്ടനും പറഞ്ഞതിനോട് പൂർണ്ണമായും
യോജിക്കുന്നു.
പരസ്പരം കാവലായി മാറുക എന്നത് തന്നെയാണ്
ബന്ധങ്ങളുടെ ധർമ്മം.
സ്വന്തം നിലനിൽപ്പ്‌ ഭദ്രമാക്കാനുള്ള
നെട്ടോട്ടങ്ങൾക്കിടയിൽ ബന്ധങ്ങളുടെയൊക്കെ
വേരുകൾ ഉലയുന്നത് നാമാരും അറിയുന്നില്ല.
നമ്മൾ അളക്കുന്ന അതേ അളവുകൊണ്ട് തന്നെ
നമ്മളും അളക്കപ്പെടും എന്ന സത്യം
ബോധപൂർവമോ അല്ലാതെയോ പലരും മറക്കുന്നു.
ഒടുവിൽ ഒന്ന് കലഹിക്കാൻ പോലും നമുക്ക് അവരെ
കിട്ടാതാവുന്ന അവസ്ഥ വരും.
അന്ന് തിരിച്ചറിയും അവർ നമുക്ക്
ആരായിരുന്നെന്ന്...!
4 hours ago · Unlike · 5
·         Description: https://fbcdn-profile-a.akamaihd.net/hprofile-ak-ash2/s32x32/1118290_100001885047991_1690746852_q.jpg
4 hours ago · Unlike · 2
·         Description: https://fbcdn-profile-a.akamaihd.net/hprofile-ak-ash3/s32x32/573330_1596224273_865843251_q.jpg
Hari Villoor വാക്കുകള്‍ കൊണ്ട് നമുക്ക് എത്ര വലിയ സ്നേഹസാമ്രാജ്യവും കെട്ടിപ്പെടുത്താം. പക്ഷേ ജീവിതത്തില്‍ പാലപ്പോഴും അതിനു നമുക്ക് കഴിയാറില്ല. അമ്മേ വൃദ്ധസദനത്തില്‍ ആക്കിയിട്ട് അതേ അമ്മയുടെ സ്നേഹത്തെ പറ്റി പറയുന്ന ആ മകന്‍ നമ്മളില്‍ ഒരാള്‍ മാത്രം. നാം ഓരോരുത്തരും ചിന്തിക്കേണ്ടിയിരിക്കുന്നു നമ്മുടെ പ്രവൃത്തികളെ പറ്റി. നഷ്ടപ്പെടുമ്പോള്‍ കണ്ണീരിറ്റിക്കുന്നതിനേക്കാള്‍ നല്ലത് നഷ്ടപ്പെടാതിരിക്കുക എന്നതല്ലേ? എന്‍റെ അമ്മയുടെ ദു:ഖം അല്ലെങ്കില്‍ അച്ഛന്‍റെ ദു:ഖം അറിയാന്‍ എനിക്ക് ആ അവസ്ഥ ആകണം എന്ന ചിന്ത മാറണം. മകനെന്ന നിലയില്‍ ആ ദു:ഖം എനിക്കറിയാന്‍ കഴിഞ്ഞില്ല എങ്കില്‍ ഞാനൊരു പരാജയമാണ്‌, മകനെന്ന നിലയിലും മനുഷ്യനെന്ന നിലയിലും.
3 hours ago · Unlike · 3
·         Description: https://fbcdn-profile-a.akamaihd.net/hprofile-ak-prn2/s32x32/203032_100001377334902_1517962399_q.jpg
Maria Antu പിന്നെയും തേങ്ങുന്ന അച്ഛനമ്മമാര്‍ ... മാറിക്കൊണ്ടിരിക്കുന്ന ഇന്നിന്റെ മുഖം. നമ്മുടെ നാട്ടിലും ഇപ്പോള്‍ ഇതൊക്കെ തന്നെ അല്ലെ? ഉയര്‍ന്നു വന്നുകൊണ്ടിരിക്കുന്ന വൃദ്ധസദനങ്ങള്‍. അവിടെനിന്നും ഉയരുന്ന തേങ്ങലുകള്‍, നിശ്വാസങ്ങള്‍.. .ശ്രീ മുകളില്‍ എഴുതിയതുപോലെ "അവനനോട് നീതി പുലര്‍ത്താന്‍ ആവുമെന്കില്‍......."
3 hours ago · Unlike · 2
·         Description: https://fbcdn-profile-a.akamaihd.net/hprofile-ak-frc3/s32x32/370201_100000895807197_2130856493_q.jpg
Manoj Babu വാക്കുകളേക്കാൾ പ്രവൃത്തിയിലാണ് കാര്യം
എന്ന് പറയുന്നത് ശരി തന്നെHari Villoor
പക്ഷെ ഈ കമന്റ്റ് ബോക്സിൽ നമുക്ക്
പ്രവൃത്തിച്ചു കാണിക്കാൻ സാധിക്കില്ലല്ലോ.
പറയുന്ന വാക്കുകളിൽ സത്യസന്ധതയുണ്ടെങ്കിൽ
വിഷമിക്കേണ്ട കാര്യം ഉണ്ടെന്നു തോന്നുന്നുമില്ല.
3 hours ago · Unlike · 2

·         Description: https://fbcdn-profile-a.akamaihd.net/hprofile-ak-ash3/s32x32/573330_1596224273_865843251_q.jpg
Hari Villoor ഈ കമന്‍റ് ബോക്സിലേയ്ക്ക് ജീവിതം ഒതുക്കരുത് എന്നാന്‍റെ അപേക്ഷ. വാക്കുകളിലെ സത്യസന്ധത പ്രവൃത്തിയിലും ഉണ്ടാകണമെന്നാണ്‌ എന്‍റെ പക്ഷം. ഇതില്‍ ഞാന്‍ എന്നെ തന്നെയാണ്‌ ഉപമയാക്കിയത്. ഞാന്‍ എന്നത് ശരിയാണെങ്കില്‍ അതിനര്‍ത്ഥം എന്‍റെ വാക്കുകള്‍ക്കൊപ്പം എന്‍റെ പ്രവൃത്തിയും സത്യമാണെന്നാണ്‌.,. പക്ഷേ അത് മറ്റ് നൂറ് പേരേ മനസ്സിലാക്കിക്കുന്നതിലും എനിക്കിഷ്ടം എന്‍റെ അമ്മയേയോ അച്ഛനേയോ മനസ്സിലാക്കിക്കുന്നതാണ്‌. Manoj Babu
3 hours ago · Unlike · 2
·         Description: https://fbcdn-profile-a.akamaihd.net/hprofile-ak-prn1/s32x32/174484_1590604665_2079270021_q.jpg
Sree Kumar ഇത്രത്തോളം പര്‍വ്വതീകരിക്കേണ്ട അവസ്ഥ ഇപ്പോള്‍ ഉണ്ട് എന്ന് തോനുന്നില്ല പടിഞ്ഞാറന്‍ നാടുകളിലെ പോലെ വൃദ്ധ സദനങ്ങള്‍ നമ്മുടെ നാട്ടില്‍ അത്ര സാധാരണം ആണോ എന്നും സംശയം ഉണ്ട്.മാറിയ ജീവിത സാഹചര്യങ്ങളില്‍ ചിലപ്പോള്‍ ഇത് സംഭാവിക്കാരും ഉണ്ട്. മക്കളും കുടുംബവും മുഴവന്‍ വിദേശത്തും കൊട്ടാരം പോലെയുള്ള വീടും അതില്‍ വൃദ്ധരായ അച്ഛനും അമ്മയും കൂട്ടിനു ഒരു പട്ടിയും. ഇത്തരം നിരവധി വീടുകള്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിദേശ നിഷേപം ഉള്ള പത്തനംതിട്ട ജില്ലയിലെ തിരുവല്ല കുമ്പനാട് ഭാഗത്ത്‌ കാണാം.അത് സാഹചര്യത്തിന്റെ സൃഷ്ടി ആണ് .സംരിക്ഷികാന്‍ ത്രാണി ഉണ്ടാവുകയും അത് ബോധ പോര്വം ചെയാതിരിക്കുന്നതിനെയും അപലപിക്കാം .
2 hours ago · Unlike · 4

ചൂണ്ടുപലക

  • Yahya Thalangara വ്രദ്ധ സദനത്തിലെ അമ്മയുടെ തേങ്ങലുകൾ

    പ്രകൃതിയുടെ കരളിൽ കനൽ എരിഞ്ഞ്‌ പുകഞ്ഞിരിക്കാം..
    പക്ഷേ അമ്മയുടെ മക്കൾ ശല്യം ഒഴിവായി കിട്ടിയ അഘോഷത്തിമിർപ്പിൽ
    മനസ്സിൽ മധു പുരട്ടി മദനോത്സുകരായ്‌ മയക്കത്തിലാണു..
    പ്രകൃതിയും വേദനയും ആർദ്ദ്രതയും മൊന്റെ വിഷയങ്ങളാണല്ലോ എപ്പോഴും..
    നന്നായിട്ടുണ്ട്‌..

  • Bottom of Form




    Saturday, August 10, 2013

    സീക്കെ മാടായി മാഷ്‌, നന്ദി, ഒരുപാട് നന്ദി

     എന്റെഈ ചെറിയ രചനകള്‍ വായിച്ചു കവിയും ഗാനരചയിതാവും സാംസ്കാരിക പ്രവര്‍ത്തകനും അധ്യാപകനുമായ ബഹുമാന്യ സീക്കെ  മാടായി മാഷ്‌  മാലദ്വീപില്‍ നിന്നും എനിക്ക് അയച്ചു തന്ന അവതാരിക ഇവിടെ നന്ദി പൂര്‍വ്വം പകര്‍ത്തുന്നു.


    (സാൻ ഷൈനിന്റെ രചനകൾക്കുള്ള അവതാരിക)

    കുഞ്ഞു മനസ്സിലെ വലിയ കാഴ്ച്ചകൾ

    കുഞ്ഞു മനസ്സിലെ ഭാവനകൾ വാതിൽ തുറന്നിട്ടിരിക്കുന്നത്‌ വലിയ ലോകക്കാഴ്ച്ചയിലേക്കാണ്. പ്രകൃതിയോടും സമൂഹത്തോടും പ്രതിബദ്ധത പുലർത്തുന്ന മികച്ച രചനകൾ കൊണ്ട് സർഗവസന്തം സൃഷ്ടിക്കുവാൻ ശ്രമിക്കുകയാണ് കൗമാരത്തിലേക്ക് കാലെടുത്തുവെയ്ക്കുന്ന സാൻഷൈൻ എന്ന കൊച്ചു മിടുക്കൻ. പ്രായത്തിൽ കവിഞ്ഞ ചിന്തകളും രചനാശൈലിയും ഭാഷയുടെ ഒതുക്കവും കൊണ്ട് വായനക്കാരിൽ അത്ഭുതം ഉളവാക്കുകയും ചിന്തയ്ക്ക് തിരികൊളുത്തുകയും ചെയ്യുന്ന ചെറു കഥകളും കവിതകളും കൊണ്ട് പ്രകൃതിയോടുള്ള അടങ്ങാത്ത സ്നേഹവും ചൂഷണങ്ങളോടുള്ള പ്രതിഷേധവും സാമൂഹ്യ തിന്മകളോടുള്ള പ്രതികരണവും തന്റെ തൂലികത്തുമ്പിൽ വിരിയിച്ചെടുക്കാൻ സാൻ ഷൈനിന് കഴിഞ്ഞിട്ടുണ്ട്.

    മത്സരം നിറഞ്ഞ ആധുനിക യുഗത്തിൽ, ആംഗലേയ മാധ്യമത്തിൽ വിദ്യാഭ്യാസം നേടുന്ന ഈ കുട്ടി മലയാള സാഹിത്യത്തിൽ കാട്ടുന്ന അഭിരുചി തീർച്ചയായും അഭിനന്ദനമർഹിക്കുന്നതാണ്.

    ഒരു കൊച്ചു കുട്ടിയുടെ മനസ്സിലെ നിരവധി സങ്കടങ്ങളും സ്വപ്നങ്ങളും ജീവിത യാഥാർത്ഥ്യങ്ങളിലൂടെ നടത്തുന്ന നിഷ്ക്കളങ്കമായ സങ്കൽപ്പ യാത്രകളാണ് സാൻ ഷൈനിന്റെ രചനകൾ എന്ന് എനിക്ക് അനുഭവപ്പെടുന്നു.

    പുതിയ ആശയങ്ങളും ഭാവനകളും അവലംബിച്ച് സൃഷ്ടികളിൽ ഇനിയും വ്യത്യസ്തത പുലർത്താൻ കൂടുതൽ ശ്രദ്ധിക്കുക. വിനയം കൈവിടാതെ എന്നും കാത്തുസൂക്ഷിക്കുക. സർഗസപര്യയിലും ജീവിതത്തിലും വിജയത്തിലെത്താൻ സർവ്വശക്തന്റെ അനുഗ്രഹം സാൻ ഷൈനിന്റെ കൂടെ എന്നും ഉണ്ടാകട്ടെ! സാഹിത്യലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് ഉയരങ്ങളിലെത്താൻ, ഭാവി വാഗ്ദാനമായ ഈ എഴുത്തുകാരന്, ഇനിവരും നാളുകളിൽ കഴിയട്ടെ !

    സാൻഷൈനിന് എന്റെ എല്ലാവിധ അനുഗ്രഹാശംസകളും നേരുന്നു.

    സ്നേഹപൂർവ്വം,
    സീക്കേ മാടായി.

    (ഇത് സാൻഷൈനിന് എന്റെ പിറന്നാൾ സമ്മാനമായ്‌ കരുതുക)
    San Shain

    All of you please visit San Shine's blog at www.worldofsanu.blogspot.com

    Sunday, July 28, 2013

    മിനിക്കഥ : ചേരുവ

    ഒരു കുക്കറി ഷോ.

    അവതാരക : ഇന്നു ഇവിടെ ഉണ്ടാക്കുന്നത് വാര്‍ത്തകളെന്ന വിഭവമാണ്.

    വേണ്ട സാധനങ്ങള്‍ -
    തട്ടിപ്പ് - ഒന്നരകപ്പ്
    വര്‍ഗ്ഗീയത - ഒരു കപ്പ്‌
    വിദ്വേഷം - നാലു ടീ സ്പൂണ്‍
    കൊലപാതകം - ആവശ്യത്തിന്

    എരിവും പുളിയും എത്ര ചേര്‍ക്കണമെന്നു പറയുന്നതിനിടയില്‍ അടുത്ത വാര്‍ത്തക്കുള്ള കൌണ്ടൌണ്‍ ടി.വി.യില്‍ ദൃശ്യമാകാന്‍ തുടങ്ങിയിരുന്നു.

    Friday, July 26, 2013

    മിനിക്കഥ: ചുടുനിണം


    രാവിലെ ഞാന്‍ പത്രം വായിക്കാന്‍ വായനശാലയില്‍ ചെന്നു. 
    അതെടുത്തപ്പോള്‍ പെട്ടെന്ന്‍ പത്രത്താളുകളില്‍ നിന്നു ചോര പൊടിഞ്ഞു വീഴാന്‍ തുടങ്ങി.  മടക്കി വെച്ച മറ്റു  പത്രങ്ങളിലും നിന്നും അതേ ചോരയുടെ മണം.  കൈകളില്‍ ഇറ്റിറ്റു വീണ ചോര തുടച്ച് ഞാന്‍ ഇറങ്ങി ഓടി.

    Wednesday, July 10, 2013

    ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ഈ വരികള്‍ എനിക്കിഷ്ടായി


    ''ഇന്ന് എന്റെ കവിതയെക്കുറിച്ചു ചോദിച്ച ഒരു സംഘം വിദ്യാർത്ഥികളോട് ഇങ്ങനെ പറഞ്ഞു: എനിക്കു തോന്നുമ്പോൾ തോന്നുന്നത് തോന്നുന്നപോലെ എഴുതുന്നു.അതു ചിലർ ഇഷ്ടപ്പെടും.പലരും ഇഷ്ടപ്പെടുകയില്ല.അതാണ് ഇന്നോളമുള്ള അനുഭവം.അതിൽക്കൂടുതൽ വിശദീകരിക്കാൻ അറിയില്ല.യാതൊരുവിധ അവകാശവാദങ്ങളും ഇല്ല. '' -

     ബാലചന്ദ്രന്‍ ചുള്ളിക്കാട് 

    മിനികഥ : രക്തക്കറ


    ഇന്നലെ ഞാന്‍ വര്‍ഗ്ഗീയ ലഹളയില്‍ പെട്ട ഒരു മുസ്ലിമിന്റെ ചോര പത്രത്തില്‍ കണ്ടു - ചുകപ്പ്.

    ഇന്ന് ഞാന്‍ വര്‍ഗ്ഗീയ ലഹളയില്‍ പെട്ട ഒരു ഹിന്ദുവിന്റെ ചോര പത്രത്തില്‍ കണ്ടു - കടും ചുകപ്പ്

    ഞാന്‍ ആലോചിച്ചു ചോരയ്ക്കുമുണ്ടോ ജാതിയും മതവുമെന്ന്.

    Thursday, July 4, 2013

    കവിത : മഴ - ഒരോര്‍മ്മ


    മഴ ഇന്നോര്‍മ്മയായ്
    വേനലിന്നറുതിയില്‍
    ചുടുകാറ്റു വീശുന്നേരം
    അവളുടെയുണങ്ങിയ
    മുടിയിഴകള്‍ കാറ്റില്‍
    പാറിപ്പറന്നു കളിച്ചു.

    കണ്ണെത്താം ദൂരത്തോളം
    മരുഭൂവായ് മാറിയ
    വയലുകള്‍ പിന്നിടുമ്പോള്‍
    പച്ചപ്പില്‍ മുങ്ങിക്കുളിച്ച
    ഭൂമിയുടെ നല്ലയോര്‍മ്മകള്‍
    മാത്രമുള്ള ഇന്നലെകളെ
    അയവിറക്കി കൊണ്ടവള്‍
    പതിയെ നടന്നു നീങ്ങി

    Tuesday, June 25, 2013

    കവിത : പുതിയ പ്രഭാതം

    സ്വര്‍ണ്ണ കുപ്പായം ധരിച്ച വയലുകള്‍
    കളകളം പാടിയൊഴുകും  പുഴകള്‍
    പച്ച പരവതാനി വിരിച്ച മലകള്‍
    ഉണങ്ങിയ മരത്തിനടിയിലാ കവി
    പഴയകാല സ്മരണകള്‍ തന്‍മനസ്സില്‍
    പുതു പ്രഭാതത്തിന്‍ സ്വപ്നമായ് കണ്ടു
    (അപൂര്‍ണ്ണം) 

    കഥ : ചോരണം


    സന്ധ്യയുടെ അന്ത്യയാമങ്ങളില്‍ കലാകാരന്മാരേക്കാള്‍ നന്നായി ഭൂമി പ്രകൃതിയെന്ന ബ്രഷില്‍ വിവിധ ചായങ്ങള്‍ കൊണ്ട് വര്‍ണ്ണാഭമായ ചിത്രം വരച്ചു.

    ഭൂമി ഒരു നാള്‍ ചിത്രം വരയ്ക്കാന്‍ ഒരുങ്ങിയപ്പോള്‍  ബ്രഷും ചായങ്ങളും  കാണുന്നില്ല.

    ഭൂമി കുറെ സമയം  പരതിയതിനു  ശേഷം തിരിച്ചറിഞ്ഞു -
    അവ മനുഷ്യന്‍ അപഹരിച്ചെന്ന്‍.

    Monday, June 24, 2013

    കഥ : സ്വപ്നം



    നാട് മുഴുവന്‍ പച്ചപ്പിലാണ്ട് കിടക്കുന്നു . നല്ല തണുപ്പുള്ള ദിവസമായിരുന്നു. അയാള്‍ ആ തണുപ്പ് വകവെക്കാതെ രാവിലെ നടക്കാനിറങ്ങി.

    സ്വര്‍ണ്ണ നിറത്തിലുള്ള നെല്‍വയലുകളെ കീറിമുറിച്ച് വരമ്പിലൂടെ അയാള്‍ നടന്നു നീങ്ങി. വഴിയോരങ്ങള്‍ സ്വര്‍ണ്ണപൂക്കള്‍ കൊണ്ടലങ്കരിച്ചിരുന്നു.

    അയാള്‍ നദിക്കരയിലെത്തി. ആ കുത്തിയൊഴുകുന്ന വെള്ളത്തില്‍ വെറുതെ അയാള്‍ കയ്യിട്ടപ്പോള്‍ ഞെട്ടിയുണര്‍ന്നു. പുറത്ത് ബഹളം കേള്‍ക്കുന്നുണ്ട്. അയാള്‍ ജനാലയില്‍ കൂടി നോക്കി. പുറത്ത് ആളുകള്‍ കുടങ്ങളുമായി നില്‍പ്പുണ്ട്.

    അങ്ങകലെ വരണ്ട വയലുകള്‍ക്കരികിലുള്ള ഉണങ്ങിയ മരങ്ങള്‍ക്കിടയിലൂടെ വെള്ളത്തിന്റെ വണ്ടി വരുന്നത് പൊടിപടലം കൊണ്ട് മൂടിയ അന്തരീക്ഷത്തില്‍ അവ്യക്തമായി കാണാമായിരുന്നു.

    Friday, June 14, 2013

    ചീന്ത്

    വീണ്ടുമതാ വിദ്യാല-
    യത്തിന്‍  കവാടങ്ങള്‍
    പുസ്തകത്തിന്‍ താളുകളിലെ
    മാന്ത്രികചിപ്പിയില്‍വീണു
    പഠനത്തിന്മുത്തുകള്‍
    ഹൃദയത്തില്‍വാരിയെ-
     റിയാന്‍മാടിവിളിക്കുന്നു.

    അവധിക്കാലമോര്‍മ്മ-
    കളാകും കൊറ്റികള്‍
    വീണ്ടും വരുമെന്നുറപ്പോടെ
    ഹൃദയത്തില്‍നിന്നു
    പാറിപ്പറന്നുപോയ്

    കഥ : കിരണം



    സ്നേഹം അന്നൊരു നദിയായിരുന്നു.

    മാനവന്‍ വിശ്വാസത്തിന്റെ മണല്‍ വാരിയെടുത്ത് ചതിയുടെ ലോറികളില്‍ കടത്തിക്കൊണ്ട് പോയി. അരികിലുണ്ടായിരുന്ന ഉറ്റവരും ഉടയവരുമായ മരങ്ങളെയും അവര്‍ ലാഭക്കൊതി മൂത്ത് മുറിച്ച് വിറ്റു.
    ...
    നദിയൊരു പുഴയായി....
    പുഴയൊരു അരുവിയായി...
    അരുവിയൊരു തോടായി....
    തോടൊരു ചെറു ചാലായി...

    എന്നും ആ സ്നേഹത്തിന്‍ ചാല്‍ ആകാശത്തേക്ക് പ്രതീക്ഷയോടെ നോക്കി നില്‍ക്കും - കനിവിന്‍ കാര്‍മേഘങ്ങള്‍ കൂടുന്നതും കാത്ത്!

    Saturday, April 27, 2013

    കഥ : മേഘം പറഞ്ഞത്


    ഭൂമി വരണ്ടു കഴിഞ്ഞു.  തവളകള്‍ വിടവുകളില്‍ കിടന്നു  ചത്തു തുടങ്ങി.

    എല്ലും തോലുമായ മനുഷ്യര്‍ ആ ചെറിയ വിടവുകള്‍ക്ക് മുകളിലൂടെ ജലത്തിനായ്‌ പരക്കം പായുന്നു.

     സൂര്യന്‍ മുകളില്‍ കത്തിജ്ജ്വലിച്ചു കൊണ്ടിരിക്കുന്നു. അപ്പോള്‍ അത് വഴി വന്ന ഒരു കാര്‍മേഘം സൂര്യനോട്  ചോദിച്ചു:  ഇങ്ങിനെ കത്തിജ്ജ്വലിക്കുന്നതെന്തിനാ..? ദേ.... ആ കാണുന്ന മേഘങ്ങള്‍ക്ക് പിന്നില്‍ പോയിരുന്നാല്‍    ആ മനുഷ്യര്‍ക്കിത്തിരി ആശ്വാസമെങ്കിലുമാകില്ലേ....? ഞാന്‍ മഴയായ് പെയ്യുകയും ചെയ്യാം....

    ഇത് കേട്ട് സൂര്യന്‍ ഒരു ദയയുമില്ലാതെ ഇങ്ങിനെ പ്രതിവചിച്ചു: വേണ്ട... വെള്ളത്തിന്റെ വില അവരറിയണം. എന്റെ കണ്ണാടിയായ പുഴയെ അവര്‍  വറ്റിച്ചു. എന്നോട് പുഞ്ചിരിച്ചും കിന്നാരം പറഞ്ഞും സദാ സമയം എന്നോടൊപ്പം ചെലവഴിച്ച മരങ്ങളെയും മലകളെയും അവരില്ലാതാക്കി....അന്നെന്റെ ആ നല്ല ചങ്ങാതിമാര്‍  എന്നോട് പറഞ്ഞിരുന്നു - ഇവരിതിനനുഭവിക്കുമെന്ന്‍.....അനുഭവിക്കട്ടെ...
    കാലാകാലങ്ങളോളം ഇവരും ഇവരുടെ തലമുറകളും ദാഹത്തിന്റെ സുഖമനുഭവിക്കട്ടെ !

    ക്രുദ്ധനായ സൂര്യന്‍ ഒരല്‍പ്പം ശാന്തനായപ്പോള്‍ കാര്‍മേഘം പറഞ്ഞു - ഇവരിന്നു വെള്ളത്തിന്റെ മഹത്വം മനസ്സിലാക്കി കഴിഞ്ഞു. കണ്ടില്ലേ.... ആ ടാങ്കര്‍ ലോറിക്ക് പിന്നില്‍ അവര്‍ വെള്ളത്തിനായ് അടിപിടി കൂടുന്നത്. എനിക്കുറപ്പുണ്ട് ഇവരിനി  വെള്ളം പാഴാക്കില്ലെന്നു.  ഇതും പറഞ്ഞു കാര്‍മേഘം തിമര്‍ത്ത് പെയ്യാന്‍ തുടങ്ങി.

    വിണ്ടുകീറിയ മണ്ണിന്‍ വിടവുകളില്‍ നിന്ന് ദാഹജലത്തിനായ് വെപ്രാളപ്പെടുന്ന മാക്രികള്‍ പുറത്തേക്ക് തുള്ളി ചാടി കരയാന്‍ തുടങ്ങി. ഉണങ്ങി കരിഞ്ഞു തുടങ്ങിയ  മരച്ചില്ലകള്‍ക്ക് പുനര്‍ജന്മം ലഭിച്ചു.

    വര്‍ഷങ്ങള്‍ പിന്നിട്ടു.  ഗ്രാമമാകെ പച്ചയിലാണ്ട് കഴിഞ്ഞു . സൂര്യന്‍ തന്റെ കണ്ണാടിയും കിന്നാരം പറയാന്‍ കൂട്ടുകാരെയും കിട്ടിയ സന്തോഷത്തിലാണ്. പണ്ട് പെയ്ത കാര്‍മേഘം പിന്നെയും വന്നു കണ്ണിറുക്കിചിരിച്ചു.

     ********************************************************************
    ടാപ്പ് തുറന്നു വിട്ട് ഓടിപ്പോയ കൊച്ചു കുട്ടികളെ  അത് വഴി വന്ന ഒരു വൃദ്ധന്‍  സ്നേഹത്തോടെ തിരിച്ച് വിളിച്ച്  ഇങ്ങനെ ഉപദേശിച്ചു - ''മക്കളെ , പാടില്ല,  ഈ ധൂര്‍ത്തിനു  ഞങ്ങള്‍ ഒരുപാട് വില നല്‍കേണ്ടി വന്നിട്ടുണ്ട്..... ജലം അമൂല്യമാണ്‌, അത് പാഴാക്കരുത്.''

     *******************************************************************
    കാര്‍മേഘം പിന്നെയും കനത്തു.

    Tuesday, April 23, 2013

    കറുപ്പ്

    കാത്തിരിക്കുന്നു
    സഹയാത്രികന്‍
    പിന്തുടരുകയാണെ-
    ന്നറിയാതെയിന്നും
    ഓരോ വാഹനത്തിലും
    വഴിവക്കിലുമാള്‍-
    മറയത്തുമാസ്പത്രി
    ക്കിടക്കയിലും
    കടലിലും പിന്നെ
    കരയിലും ക്ഷമയോടെ
    കാത്തിരിക്കുകയാണാ
    സഹയാത്രികന്‍

    പുതുസ്വപ്നങ്ങള്‍
    കണ്ടുണരും പുലരിക്ക്
    കരിനിഴല്‍ വീഴ്ത്തി
    വരുമാസഹയാത്രികന്‍
    നിഴലോളം ദൂരതതില്‍
    മരണമാം സഹയാത്രികന്‍

    Saturday, April 20, 2013

    ജീവജലം

    വിജ്ഞാനം തേടി
    വേരുകളലയവേ
    പ്രതീക്ഷതന്‍ പോളക-
    ളടഞ്ഞു തീരവേ
    സ്നേഹത്തിന്നിലക-
    ളോന്നൊന്നായ് പൊലിയവേ
    ക്ഷമതന്‍ ശിഖരങ്ങ-
    ളുണങ്ങിത്തീരവേ
    മഴയാകുമെന്നധ്യാപകന്‍
    ഉണങ്ങി നീരുവറ്റിയില്ലാ-
    താകും മുമ്പെന്നെ വാരി
    മാറോട് പുണര്‍ന്നു!
    ഇനി ഞാന്‍ തളിര്‍ക്കട്ടെ !
    (അധ്യാപകനായിരുന്ന  എന്റെ  പിതാമഹന്‍ (ഉപ്പയുടെ മൂത്താപ്പ)  ഇന്നു രാവിലെ വിടപറഞ്ഞു; എനിക്കപ്പോള്‍ തോന്നിയ വരികള്‍.....)

    Wednesday, April 17, 2013

    മരിക്കുന്ന പുഴ



    വൃദ്ധന്‍ ആ ഉണങ്ങിയ ആറിന്നരികിലേക്ക്
    ഒരു തുള്ളി ജലത്തിനായ്‌ ചെന്നു
    പുഴക്കരികിലൊരു ചെറുതോടായൊഴുകും
    വെള്ളത്തെയാര്‍ത്തിയോടെ
    ആ വൃദ്ധന്‍ കുടിച്ചു തീര്‍ത്തു

    ഭയപ്പെടുത്തും ശബ്ദമായ് വരും
    ചുടുകാറ്റെല്‍ക്കാതിരിക്കാന്‍
    പച്ച പ്പോര്‍മ്മയായ് മാറിയ
    ഉണങ്ങിയ മരത്തിനടിയിലയാളിരുന്നു
    തന്നെപ്പോല്‍ വൃദ്ധനാം പുഴയെ
    നോക്കി ചെറുപുഞ്ചിരി തൂകി

    യുവത്വമാത്രമുണ്ടായിരുന്നയാറിനെ
    മാനവന്‍ വൃദ്ധനാക്കിയതും
    കിളികൂജനം കൊണ്ടും വയലുകള്‍
    കൊണ്ടുമലംകൃതമാം ഗ്രാമത്തെ
    മരുഭൂവാക്കിയതുമയാളാനദിയെ
    തന്‍ കുഴിഞ്ഞ കണ്ണുകളാല്‍ നോക്കികണ്ടു !

    Tuesday, April 9, 2013

    കവിത : ഉറവ


    വരണ്ട ഭൂമിയാകുമെന്‍ ഹൃദയത്തില്‍
    തെറ്റിന്‍ വിടവുകള്‍ രൂപപ്പെട്ട മണ്ണില്‍
    സ്നേഹത്തിന്‍ പെരുമഴ പെയ്യുന്നു

    രക്തത്തിന്‍ മണ്ണിലവയലിഞ്ഞു ചേര്‍ന്ന്
    പ്രത്യാശയുടെ പ്രതീക്ഷയുടെ
    ചെടികള്‍ പൊട്ടിമുളക്കുന്നു

    സ്നേഹമാം കനിവിന്‍
    നദികളിടതടവില്ലാതെ 
    ജീവിതത്തിലുടനീളമോഴുകുന്നു