ഒരായിരം സ്വപ്നങ്ങളി-
ലായുണരുമീ കാലത്തില്‍
ഒലിവിലകള്‍തന്‍കൊക്കി-
ലിറുക്കിപ്പറവകളായ്
നാമിരുള്‍ മൂടി മൂകമാമീ
ലോകത്തിലുയരങ്ങള്‍
താണ്ടി ചിറകടിച്ചുയരുന്നു
തെറ്റിന്നന്ധകാരം
വീണമണല്‍തരികളില്‍
പുതു പ്രതീക്ഷകളിലായ്
കനിവിന്നണയാത്ത
ജ്വാലാഗ്നിയായ്
സ്നേഹത്തിന്‍ വറ്റാത്ത
തെളിനീര്‍കണങ്ങളായ്
സമത്വത്തിന്നസ്തമിക്കാത്ത
പൊന്‍ കിരണങ്ങളാ-
യുദിച്ചുയരുന്നു നാം
കാലങ്ങളനവധിയലിയി-
ച്ചോടും ചരിത്രത്താളുകളില്‍
വീണ്ടെടുപ്പിന്‍ വിപ്ലവങ്ങള്‍
പുന: സൃഷ്ടിക്കും നാം
വിവേചനത്തിന്‍ വേലി-
ക്കെട്ടുകളൊന്നൊന്നാ-
യടര്‍ത്തിയൊരുമയെ-
ന്നേകമരമൊരുവേരിന്‍
തുമ്പുപോലും നശിക്കാതെ
നട്ടുവളര്‍ത്തും നാം
കപടലോകത്തിന്‍ മൂടുപട-
ങ്ങള്‍ക്കുള്ളിലായിരുള്‍വീണ
പാതയോരങ്ങളില്‍ സത്യത്തിന്‍
റാന്തല്‍വിളക്കേന്തും നാം
കാലങ്ങളേറെക്കഴിഞ്ഞാലും
മണ്ണിന്‍ ഹൃദയസ്പന്ദനമായ്
മായാത്ത കാല്‍പാടുകളി-
ലൂടെയൊഴുകുമീ വറ്റാത്ത
യരുവി പോല്‍ പ്രസ്ഥാനം
പൊന്‍ പുലരിയെന്‍
പ്രസ്ഥാനം !
കപടലോകത്തിന്‍ മൂടു-
ReplyDeleteപടങ്ങള്‍ക്കുള്ളിലായിരുള്‍
വീണ പാദയോരങ്ങളില്‍
സത്യത്തിന്‍ റാന്തല്‍വിളക്കേന്തും നാം
നല്ല വരികള്‍
അക്ഷരത്തെറ്റുകള്‍ തിരുത്തുക..
https://saglamproxy.com
ReplyDeletemetin2 proxy
proxy satın al
knight online proxy
mobil proxy satın al
PKS