Sunday, January 19, 2014

സാക്ഷി


ഓടുന്നു
കാലമെങ്ങോ
കാണാമറയത്ത്

കേള്‍ക്കാത്ത താളങ്ങള്‍ പോല്‍
വിടരാത്ത സ്വപ്നങ്ങള്‍

കാണാത്ത ലോകം
കണ്ടുറങ്ങുന്നു യുവത്വം
കരയുന്നു പത്രത്താളുകള്‍
ചോരയിലും തട്ടിപ്പിലും

ഉണരുന്നില്ലയീ ലോകം,
പുലരുന്നില്ലയീ കാലം
പൂക്കുന്നില്ല ചെടികള്‍
കായ്ക്കുന്നില്ല മരങ്ങള്‍
ചിലക്കുന്നില്ല പക്ഷികള്‍
കൊയ്യുന്നില്ല നിലങ്ങള്‍

സ്നേഹമിന്നന്യമായ്
യാത്രകള്‍ക്കന്ത്യമില്ലാതായ്
ചിരികള്‍ മായ്കയായ്
മരങ്ങള്‍ കൊഴിയുകയായ്
ബന്ധങ്ങള്‍ അകലുകയായ്
ഇച്ഛകള്‍ മറയുകയായ്

നേരമിന്നു
നേരത്തെ ഇരുട്ടി
മതില്‍ ചാടിച്ചിലര്‍
ശവപ്പറമ്പില്‍
എരിഞ്ഞു തീരാത്ത
ചുടുമാംസം തിന്നുന്നു

അവര്‍,
ചത്തൊഴിഞ്ഞിട്ടും
പകതീരാത്തവര്‍
അവര്‍ക്കുള്ളതാണത്രെ
ഭൂമിയുടെ സര്‍വ്വാധികാരം !

പിന്നെയും
ഓടുന്നു
കാലമെങ്ങോ
കാണാമറയത്ത്.....


....................<< സാന്‍ >>..

3 comments:

  1. അപൂര്‍ണ്ണം

    ReplyDelete
  2. അവര്‍
    ചത്തൊഴിഞ്ഞിട്ടും
    പകതീരാത്തവര്‍
    അവര്‍ക്കുള്ളതാണത്രെ
    ഭൂമിയുടെ സര്‍വ്വാധികാരം !
    പിശാചിന്‍റെ ലോകം..

    ReplyDelete
  3. പിന്നെയും ഓടുന്നു കാലമെങ്ങോ കാണാമറയത്ത്...ഇനിയും എഴുതു സാന്‍. ആശംസകള്‍....

    ReplyDelete