Thursday, January 2, 2014

കണ്ണട

കാലം മായ്ച്ച സത്യത്തിന്‍
കണ്ണട എനിക്കും നഷ്ടമായ് !
തിമിരം ബാധിച്ച കണ്ണുകള്‍
കണ്ണടക്കായലഞ്ഞപ്പോള്‍
തിരിച്ചറിഞ്ഞു ഞാന്‍
കാലത്തിന്‍ പിന്നാമ്പുറങ്ങളി-
ലതലിഞ്ഞില്ലാതായെന്ന്!

ആവര്‍ത്തിക്കയാണ് കാലം

പിന്തിരിയുന്നില്ല സമയം
ഊട്ടുറപ്പിക്കയായ്
മതത്തിന്‍ വേലിക്കെ-
ട്ടുകള്‍ പിന്നെയും

പണിയുന്നു പിന്നെയും
നിര്‍ദ്ദാക്ഷിണ്യം
ജാതിതന്‍ പടവുകള്‍

സത്യവും നീതിയും
പണച്ചാക്കുകള്‍ക്കുള്ളിലായ്
സ്നേഹവും സഹകരണവും
ബീവറേജ് കോര്‍പറേഷനു
മുന്നില്‍ മാത്രമായ്

തിരിച്ചറിയുന്നു ഞാന്‍
എന്നെത്തഴുകുന്ന
കാറ്റിലുമുണ്ട്
വഞ്ചനയുടെയംശം
ഞാന്‍ ശ്വസിക്കുന്ന
ജീവവായുവിലുമുണ്ട്
ശത്രുതയുടെ രൂക്ഷഗന്ധം

ഞാനിന്നന്ധനാണ് !
കാലം ആവര്‍ത്തിക്കയാണ്!

3 comments:

  1. കണ്ണടയ്ക്കാതിരുന്നാല്‍ കാണാം

    ReplyDelete
  2. ഭാവിയില്‍ വലിയൊരു എഴുത്തുകാരനായിത്തീരട്ടെ..
    ആശംസകള്‍

    ReplyDelete