അവര്‍ പറവകളായ്
പാറി നടക്കുകയാണ്.
യുദ്ധത്തിന്‍ കൂടുകളില്‍
നിന്ന് സ്വതന്ത്രരായ്
സ്നേഹത്തിന്‍ മാനം നോക്കി
പുതു ചിറകുകളിലാകാശത്തേക്ക്,
അവരല്ല,
അവരുടെ ആത്മാക്കള്‍.
സ്നേഹ-സമാധാനത്തി-
നത്യാര്‍ത്തിയോളം
വിലയില്ലെന്നറിഞ്ഞിട്ടാവാ-
മാ കളിചിരികള്‍ മറന്ന
കുരുന്നുകളീ ദുഷ്ടലോകത്തോട്
വിട പറഞ്ഞത് !
സമുദ്രം സ്വര്‍ണ്ണ നിറമണി-
യുമ്പോളവയൊലിയിലക്കമ്പ്
കൊക്കിലിറുക്കി പുറപ്പെട്ടു.
കൃഷ്ണമണികളില്‍
സൂര്യരശ്മികള്‍ പതിക്കവേ-
യവ പറന്നുയര്‍ന്നു
സ്നേഹത്തിന്നതിരുകളില്ലാ-
മാകാശത്തേക്ക്
ഭീകരതയുടെ കരിമ്പടമില്ലാ
ലോകത്തേക്ക്.
നോക്കി ഞാനീരാവിലും
തെളിഞ്ഞാകാശത്തേക്ക്
കണ്ടാ പറവക്കുഞ്ഞു-
ങ്ങളുടെ കണ്ണുകള്‍
കാര്‍മേഘങ്ങളെ ഭേദിച്ചു
മിന്നിത്തിളങ്ങുന്നു.
ഒലിവിലകള്‍ നിലാവില്‍
വെള്ളി നിറംപൂണ്ടിളം-
കാറ്റില്‍ ചാഞ്ചാടി
ഭൂമിയില്‍ പെയ്തിറങ്ങുന്നു
നല്ല കവിത കാലഘട്ടത്തിന്റെ ആവശ്യമാണ് ഇത്തരം കവിതകൾ
ReplyDeleteആശംസകള്‍
ReplyDelete