ഒരു രാവില്‍
ഇരുട്ടിന്‍ മറവില്‍
പാത്തിരുന്നു അയാള്‍.
കണ്ടയാളവിടെയൊരു
മൂവര്‍ സംഘം
കളിചിരി തമാശകളുമായി
കാലൊച്ചയുണ്ടാക്കുന്നത്..
ചാടിവീണയാള-
വരുടെ മുന്നിലേക്ക്
കൊന്നൊടുക്കി നിമിഷ-
നേരം കൊണ്ടാ
മൂവര്‍ സംഘത്തെ.
മൂവര്‍ സംഘത്തെ.
കണ്ടയാള്‍ ഒരുവനില്‍
കുരിശ് മാലയും, അപരരില്‍,
നെറ്റിയില്‍ ചന്ദനക്കുറിയും
മായാത്ത നിസ്ക്കാരത്തഴമ്പും
!
ഹൃദയത്തില്‍ നിന്നു
മനുഷ്യത്വബോധമുണര്‍-
ന്നപ്പോഴെക്കുമയാള്‍
തിരിച്ചറിഞ്ഞു.
സ്നേഹത്തിന്‍
പാതകളില്‍ മതത്തിന്‍
ചെങ്കല്ലുകള്‍ താങ്ങി
നിര്‍ത്തും സൌഹൃദത്തിന്‍
പാലമാണീനിമിഷം കഠാരമുന-
കൊണ്ടില്ലാതാക്കിയതെന്നു.
വിറങ്ങലിച്ച കൈകള്‍-
കൊണ്ടു ചാലിച്ചു നോക്കി-
യയാളവരുടെ ചോര
നിറമാറ്റമില്ല ചുമപ്പ്,
സാഹോദര്യത്തിന്‍
ചെംചുമപ്പ്
********************************
ഈ വിശുദ്ധജഡ-
ങ്ങളിപ്പോഴുമീ
വഴിക്കരികില്‍
ങ്ങളിപ്പോഴുമീ
വഴിക്കരികില്‍
കാത്തിരിപ്പാണ്
കാപട്യമില്ലാത്ത
ചുമലുതേടി.
കളങ്കമേല്‍ക്കാത്ത
ആറടിമണ്ണുതേടി.
ഈ വിശുദ്ധജഡ-
ReplyDeleteങ്ങളിപ്പോഴുമീ
വഴിക്കരികില്‍
കാത്തിരിപ്പാണ്
കാപട്യമില്ലാത്ത
ചുമലുതേടി.
കളങ്കമേല്‍ക്കാത്ത
ആറടിമണ്ണുതേടി.
കൊള്ളാം. നന്നായിട്ടുണ്ട്
വിശുദ്ധജഡങ്ങള്‍-നല്ല പ്രയോഗം.
ReplyDelete