Sunday, October 13, 2013

യുദ്ധപ്പിറ്റെന്ന്

പത്രത്താളുകളില്‍
യുദ്ധാങ്കണത്തിന്‍
ചിത്രങ്ങള്‍ ഇന്നും
കാണിച്ചിരിക്കുന്നു.

പലകണ്ണുകളില്‍
പല ഭാഷകള്‍
അധികാരിയുടെ
കണ്ണുകളില്‍
ആര്‍ത്തിയുടെ ഭാഷ
പട്ടാളത്തിന്‍
കണ്ണുകളില്‍
ക്രൂരതയുടെ ഭാഷ
പരാജിതന്റെ
കണ്ണുകളില്‍
നിരാശയുടെ ഭാഷ
അഭയാര്‍ത്ഥിയുടെ
കണ്ണുകളില്‍
സംഘര്‍ഷത്തിന്‍ ഭാഷ

ഞാന്‍ തെരയുന്നത്,
കൊതിതീരാത്ത
ജീവിതസ്വപ്നങ്ങള്‍
കടലെടുത്ത കുട്ടികളുടെ
കണ്ണുകളിലെ
ഭാഷയാകുന്നു.
സങ്കടത്തിന്റെ ഭാഷയോ ?
നിസ്സഹായതയുടെ ഭാഷയോ ?
അതോ  ദയനീയതുടെയൊ?

കുട്ടിത്തത്തിന്‍ ഭാഷയി-
ലൂടൊഴികി നടന്ന
കടലാസ് തോണിയും
കുഞായഭാഷയില്‍
കിന്നരിച്ച  കളിപ്പാട്ടങ്ങളും
ആഗ്രഹങ്ങളൊരുക്കൂട്ടിയ
കുപ്പിവളക്കഷ്ണങ്ങളു-
മിനിയെന്നാണവരെ
പുഞ്ചിരിയുടെ ഭാഷയില-
ഭിസംബോധന ചെയ്യുക ?

4 comments:

  1. യുദ്ധപ്പിറ്റേന്ന്,

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. യുദ്ധത്തിന് നാശത്തിന്റെ ഒരു ഭാഷ മാത്രം

    യുദ്ധം ജയിയ്ക്കുന്നവരും തോല്‍ക്കുന്നവരും വര്‍ഷങ്ങള്‍ പുറകോട്ട് പോകുന്നു എന്ന് ഒരാള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്

    (യുദ്ധാങ്കണം എന്നതിനെപ്പറ്റിയുള്ള അഭിപ്രായം തിരിച്ചെടുത്തിരിയ്ക്കുന്നു. രണാങ്കണം എന്ന് പറയാറുണ്ടല്ലോ)

    ReplyDelete