ക്രൂരതയുടെ
ആകാശത്തില്‍
ചതിയുടെ വിഷത്തുള്ളി-
കളിറ്റിറ്റു വീണു
ലോകത്തിന്‍ പൂന്തോപ്പില്‍
വാടിത്തളര്‍ന്നു പോയ
റോസാപ്പൂക്കള്‍..
ഇടയില്‍
പൊന്‍കുമിളകള്‍ പോല്‍
വിരിയാനായ് നില്‍ക്കും
പൂമൊട്ടുകള്‍
ബന്ധത്തിന്‍
മഴ പെയ്യുന്നതും
സമാധാനത്തിന്‍
സൂര്യനുദിക്കുന്നതും
ശാന്തിതന്‍ പൂര്‍ണ്ണചന്ദ്രന്‍
നിലാപൊഴിക്കുന്നതും കാത്ത്
എന്നുമവ ആകാശത്തേക്ക്
പ്രത്യാശയോടെ
നോക്കി നില്‍ക്കും
ആകാശത്തില്‍
ചതിയുടെ വിഷത്തുള്ളി-
കളിറ്റിറ്റു വീണു
ലോകത്തിന്‍ പൂന്തോപ്പില്‍
വാടിത്തളര്‍ന്നു പോയ
റോസാപ്പൂക്കള്‍..
ഇടയില്‍
പൊന്‍കുമിളകള്‍ പോല്‍
വിരിയാനായ് നില്‍ക്കും
പൂമൊട്ടുകള്‍
ബന്ധത്തിന്‍
മഴ പെയ്യുന്നതും
സമാധാനത്തിന്‍
സൂര്യനുദിക്കുന്നതും
ശാന്തിതന്‍ പൂര്‍ണ്ണചന്ദ്രന്‍
നിലാപൊഴിക്കുന്നതും കാത്ത്
എന്നുമവ ആകാശത്തേക്ക്
പ്രത്യാശയോടെ
നോക്കി നില്‍ക്കും
പ്രത്യാശയോടെ നില്‍ക്കട്ടെ
ReplyDeleteപ്രതീക്ഷിക്കാം, അല്ലേ??
ReplyDeleteശക്തമായ വരികൾ ... അഭിനന്ദങ്ങൾ ...പ്രത്യാശ കൈവിടാതെ ഒരു നല്ല നാളെക്കായി നമുക്ക് കാത്തിരിക്കാം ...
ReplyDeleteവീണ്ടും വരാം ...
സ്നേഹപൂർവ്വം,
ആഷിക്ക് തിരൂർ
നന്നായി മോനെ
ReplyDeleteനന്നാവുന്നുണ്ട് എഴുത്ത്