ജാതിമതങ്ങള്‍ പലതുമാം
നമ്മളൊരാമാമരത്തില്‍
സ്നേഹത്തിന്‍ കൂടുവെച്ചു
കലപില ശബ്ദങ്ങളാല്‍ നാമാ-
വൃക്ഷച്ചില്ലകള്‍ രാവും
പകലും ശബ്ദമുഖരിതമാക്കി.
ഒരുനാളതാ വര്‍ഗ്ഗീയത
തന്‍ കോടാലിയൊരു
നിമിഷാര്‍ദ്ധം കൊണ്ടാ
മാമരത്തെയില്ലാതെയാക്കി
ഒരു ഘോര ഗര്‍ജ്ജനത്തോടെ-
യതു നിലം പൊത്തി വീണു.
ക്ഷണം നേരം കൊണ്ടാ സൗഹൃദം
മണ്ണോടുമണ്ണു ചേര്‍ന്നു.
വര്‍ഷങ്ങള്‍ പലതുകടന്നു പോയി.
അപ്പടുവൃക്ഷത്തിന്നടയാള-
മെങ്കിലും ദര്‍ശിക്കാനായ്
ചെന്ന ഞാന്‍ കണ്ടു കണ്‍കുളിര്‍----
ക്കെയതിന്‍ ശേഷിപ്പുകളില്‍
നിന്നും പൊട്ടി മുളച്ചവരും
സൌഹൃദത്തിന്‍ ചെറുചില്ലകള്‍!! !
എന്റെ കളിക്കൂട്ടുകാരോടൊന്നിച്ചു
ഞാനാ കുഞ്ഞുചില്ലകളില്‍
സ്നേഹത്തിന്‍ കൂടൊരുക്കി.
കോടാലിക്കൈകളെ ചെറുത്തു
തോല്‍പ്പിക്കാനായ് ഞങ്ങളതിന്‍
ചോട്ടില്‍ രാപ്പകല്‍ കാവലിരുന്നു
വീഴരുതൊരു കോടാലി
യിനിയുമീ വേരില്‍ നിര്‍ദ്ദയം,
ക്ഷമയില്ലിനിയിവക്കൊരിക്കല്‍
കൂടി പുനര്‍ജ്ജനിക്കാന്‍
നമ്മളൊരാമാമരത്തില്‍
സ്നേഹത്തിന്‍ കൂടുവെച്ചു
കലപില ശബ്ദങ്ങളാല്‍ നാമാ-
വൃക്ഷച്ചില്ലകള്‍ രാവും
പകലും ശബ്ദമുഖരിതമാക്കി.
ഒരുനാളതാ വര്‍ഗ്ഗീയത
തന്‍ കോടാലിയൊരു
നിമിഷാര്‍ദ്ധം കൊണ്ടാ
മാമരത്തെയില്ലാതെയാക്കി
ഒരു ഘോര ഗര്‍ജ്ജനത്തോടെ-
യതു നിലം പൊത്തി വീണു.
ക്ഷണം നേരം കൊണ്ടാ സൗഹൃദം
മണ്ണോടുമണ്ണു ചേര്‍ന്നു.
വര്‍ഷങ്ങള്‍ പലതുകടന്നു പോയി.
അപ്പടുവൃക്ഷത്തിന്നടയാള-
മെങ്കിലും ദര്‍ശിക്കാനായ്
ചെന്ന ഞാന്‍ കണ്ടു കണ്‍കുളിര്‍----
ക്കെയതിന്‍ ശേഷിപ്പുകളില്‍
നിന്നും പൊട്ടി മുളച്ചവരും
സൌഹൃദത്തിന്‍ ചെറുചില്ലകള്‍!! !
എന്റെ കളിക്കൂട്ടുകാരോടൊന്നിച്ചു
ഞാനാ കുഞ്ഞുചില്ലകളില്‍
സ്നേഹത്തിന്‍ കൂടൊരുക്കി.
കോടാലിക്കൈകളെ ചെറുത്തു
തോല്‍പ്പിക്കാനായ് ഞങ്ങളതിന്‍
ചോട്ടില്‍ രാപ്പകല്‍ കാവലിരുന്നു
വീഴരുതൊരു കോടാലി
യിനിയുമീ വേരില്‍ നിര്‍ദ്ദയം,
ക്ഷമയില്ലിനിയിവക്കൊരിക്കല്‍
കൂടി പുനര്‍ജ്ജനിക്കാന്‍
ജാതിയുടെയും മതത്തിന്റെയും പേരില്‍ മനുഷ്യന്‍ മനുഷ്യനെ വെറുക്കുന്ന ഈ കാലത്ത് ,എല്ലാ വേലികെട്ടുകളും മറന്നു മാനവനെ സ്നേഹ്ഹിക്കുന്ന ഒരു നല്ല പുതു തലമുറ വളര്‍ന്നു വരാനുള്ള ആഹ്വാനമാവട്ടെ ഈ കവിത, ...നല്ല സന്തേശം നല്‍കുന്ന പോസ്റ്റ് . തുടര്‍ന്നും എഴുതുക ഷാന്‍ ,
ReplyDeleteനല്ല സന്ദേശമുള്ളൊരു രചന
ReplyDelete