Friday, March 29, 2013

പോര്‍ക്കളം


തളരരുത് നാമൊരിക്കലും
കരുത്തോടെ പോരാടീടേണം

ജീവിതമെന്ന മഹായുദ്ധത്തില്‍
വിധിയെന്ന ശത്രു, ദു:ഖത്തിന്‍
ശരവര്‍ഷമെയ്യുമ്പോള്‍
ക്ഷമയെന്ന പരിചകൊണ്ട് തടുത്തീടേണം

ക്ഷമ തന്‍ പരിധിയുടെ
അതിര്‍വരമ്പു കടന്നാല്‍
സന്തോഷത്തിന്‍ ദിവ്യാസ്ത്രം കൊണ്ട്
വിധിയെന്ന ക്രൂരനു നേരെയ്തീടേണം

Thursday, March 21, 2013

ച്യുതി

ലോകകവിതാദിനത്തിനു എന്റെ നാലുവരി കവിതാ സമര്‍പ്പണം



മുറിഞ്ഞു പോകുന്നു ബന്ധങ്ങള്‍
ഇല്ലാതാവുന്നു സൗഹൃദം
അലിഞ്ഞുതീരുന്നു മത സ്നേഹം
പെരുകികൂടുന്നു വൃദ്ധ സദനങ്ങള്‍ 
( ഈ കവിത  അപൂര്‍ണ്ണം)

തിരിച്ചറിവ്



വിയര്‍പ്പുതുള്ളികള്‍
പൊന്‍മണികളായ്‌
പൊട്ടി വിടര്‍ത്തി
മായാജാലം കാണിക്കുന്ന
മണ്ണിരയുടെ കൂട്ടുകാരനും
മണ്ണിന്റെ സ്നേഹിതനും
വയലിന്റെ സൂക്ഷിപ്പുകാരനും
സൂര്യന്റെ നിത്യ-
സന്ദര്‍ശകനുമായ കര്‍ഷകാ...
ഞാനിന്നറിയുന്നു
നിന്റെ മഹത്വം !

വൃദ്ധ മുഖത്ത്
യുവത്വത്തിന്‍ പ്രസരിപ്പും
അധ്വാനത്തിന്‍ ഫലമായ്‌
കയ്യിലിടം പിടിച്ച തഴമ്പും
നിന്നെ നീയാക്കിയതും
കൃഷിയാണെന്ന് ഞാനറിയുന്നു.

മിനികഥ ------ വ്യാകുലത




ഉയര്ന്നു നില്ക്കു ന്ന തീനാളങ്ങള്ക്കി ടയില്‍, കരിഞ്ഞുണങ്ങിയ ഇലകള്‍ പോലുള്ള മരണം കണ്‍മുന്നില്‍ നില്ക്കുന്ന മനുഷ്യരുടെ ദീനരോദനങ്ങള്ക്കിടയില്‍, കൈകാലുകള്‍ വിഛെദിക്കപ്പെട്ടവര്ക്കിടയില്‍, ഭീകരതയുടെ മുഖം മൂടി ധരിച്ച്, കാഞ്ചി വലിച്ചു ലോകത്തെ മുഴുവന്‍ നടുക്കിക്കളഞ്ഞ ഭീകരനെ, സൂര്യന്‍ പോലും പേടിച്ച് മേഘങ്ങള്ക്കിടയില്‍ ഒളിച്ചു.

യുദ്ധമെന്തെന്നറിയാത്ത പിഞ്ചുകുഞ്ഞുങ്ങളുടെ പുഞ്ചിരി ഭീകരരെ വീഴ്ത്താത്തെതെന്തെന്നു ഞാന്‍ ആലോചിച്ചു.

Friday, March 15, 2013

പ്രത്യാശ



വായനയാണെന്നറി-
വിന്നുത്ഭവസ്ഥാനം
എന്‍ ഹൃദയത്തിലുട-
നീളമൊരാറായ-
തിന്നുമൊഴുകുന്നു

വാതിലുകളടഞ്ഞു
മുറിയാകുമെന്നൃദയത്തെ
പ്രത്യാശയയുടെ പ്രകാശമായി
വായനതന്‍ കവാടങ്ങള്‍
മെല്ലെത്തുറന്നു