കരിയിലകളുടെ മര്‍മ്മരങ്ങള്‍ക്കന്ത്യം കുറിച്ച് ചുടുകാറ്റ് ചെമ്മണ്ണിനെ തലോടിക്കൊണ്ട് പോയി. വയലും വാനവുമൊരുപോലെ തരിശു നിലമായി. വിണ്ടുകീറിയ ചെമ്മണ്ണിന്നിടയില്‍ അന്ത്യശ്വാസം വലിക്കും ചെറുനാമ്പ് എത്തിനോക്കാന്‍ ശ്രമിക്കുന്നത് അയാള്‍ക്കൊരു പതിവ് കാഴ്ചയായിരുന്നെങ്കിലും വെറുതെ ഒന്ന് നോക്കി. അങ്ങകലെ തങ്ങളുടെ അടുപ്പിലെ പുകയെ കെടുത്തിക്കളഞ്ഞ ഫാക്ട്റിയുടെ ഭീമാകാരമായ കുഴലുകളില്‍ നിന്ന് പുറത്തേക്ക് തുപ്പുന്ന കരിമ്പുകയെ നോക്കി അയാള്‍ അരിശം പൂണ്ടു.
.....................................................................................................................
പണ്ടെങ്ങോ പുഴയൊഴുകിയ വഴി തേടി അയാള്‍ പുറപ്പെട്ടു. യാത്ര പോലും ചോദിക്കാതെ എന്നെന്നേക്കുമായി മനുഷ്യന്‍ ബാക്കിവെച്ച പകുതി ജീവനുമായി സന്ദേഹത്തിന്റെയും പ്രതീക്ഷയുടെയും അപമാനത്തിന്റെയും ഭാണ്ഡവുംപേറി കണ്ണെത്താ ദൂരത്തേക്കു പുഴയൊഴുകി പോയിരുന്നു.
...................................................................................................................
ഇനി എന്നെങ്കിലും ആ സുദിനങ്ങള്‍ തിരിച്ചു വരുമെന്ന വെറും വിശ്വാസത്തോടെ കാത്തിരിക്കുകയാണ് അയാള്‍ !!??
<<സാന്‍>>